ഫ്ലോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 18 ന് ഓണാഘോഷം സംഘടിപ്പിക്കും. സൗത്ത് ഫ്‌ളോറിഡയിലെ മാര്‍തോമ്മാ ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ റവ. ഫാ. അബി അബ്രഹാം ഓണസന്ദേശം നല്‍കും.
കൈരളി ആർട്സ് ക്ലബ് പ്രസിഡന്റ് വർഗീസ് ജേക്കബിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കലാ ഷാഹി എന്നിവർക്ക് പരിപാടിയില്‍ സ്വീകരണം നല്‍കും. സ്ഥാനമൊഴിഞ്ഞ മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിനെയും മുൻ ട്രഷറർ സണ്ണി മറ്റമനയെയും ആദരിക്കും. കഴിഞ്ഞ ഫൊക്കാന കൺവെൻഷനിൽ ഏറ്റവും സജീവമായ പങ്കാളിത്തമുണ്ടായ സംഘടനകളിലൊന്നായ കൈരളി ആർട്സ് ക്ലബ്ബ് ആണ് ജോർജി വർഗീസിന്റെ മാതൃസംഘടന.
മാവേലി നാട് എന്ന പേരിൽ അവിനാഷ് ഫിലിപ്പ് സംവിധാനം ചെയ്ത ലഘു നാടകവും പരിപാടിയിൽ മുഖ്യ ആകർഷണമായിരിക്കും. കൂടാതെ കൈരളി ആർട്സ് ക്ലബ്ബിലെ കലാപ്രതിഭകളായ കുട്ടികളുടെ കലാവിരുന്ന് കോർഡിനേറ്റ് ചെയ്യുന്നത് കൈരളി ആർട്സ് ക്ലബ്ബ് സെക്രെട്ടറി ഡോ. മഞ്ജു സാമുവേൽ ആണ്. ഡോ. ഷീല വർഗീസിന്റെ നേതൃത്വത്തിൽ തിരുവാതിരക്കളിയും ഒരുക്കുന്നുണ്ട്. ഫ്ലോറിഡ ആർ.വി.പി സുരേഷ് നായർ, മാറ്റ് പ്രസിഡന്റ് അരുൺ ചാക്കോ, ട്രഷറർ എബ്രഹാം, ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
ആഘോഷത്തിന്റെ ഭാഗമായി ഇലയിട്ട ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.