തിരുവനന്തപുരം: ഓണം ബമ്പര്‍ സ്വന്തമാക്കിയ ഭാഗ്യവാനെ തിരിച്ചറിഞ്ഞു. ശ്രീവരാഹം സ്വദേശി അനൂപ്(30)ആണ് ഒന്നാം സമ്മാനത്തിനര്‍ഹനായത്. ടി.ജെ 75065 എന്ന ടിക്കറ്റിനാണ് 25 കോടി ലഭിച്ചത്.
ഇദ്ദേഹം ടിക്കറ്റ് സമര്‍പ്പിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ് അനൂപ്. പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി ജീവനക്കാരിയാണ്. ഈ സഹോദരിയില്‍ നിന്നാണ് അനൂപ് ഇന്നലെ സന്ധ്യയ്ക്ക് ടിക്കറ്റ് എടുത്തത്. വീട്ടില്‍ അമ്മയും ഭാര്യയും മകനുമുണ്ട്.
സെപ്റ്റംബര്‍ 17ന് വൈകിട്ട് ആറരയ്ക്ക് ശേഷമാണ് ഈ ടിക്കറ്റ് തലസ്ഥാനത്തെ പഴവങ്ങാടിയില്‍ വിറ്റു പോയത്. തങ്കരാജ് എന്ന ഏജന്റ് വഴിയാണ് ടിക്കറ്റ് വിറ്റത്.
കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്. മീനാക്ഷി ലക്കി സെന്ററാണ് ഈ ടിക്കറ്റ് വിറ്റത്. ഇവരുടെ പാലായിലെ ബ്രാഞ്ചില്‍ നിന്നാണ് ടിക്കറ്റ് വിറ്റു പോയത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഒന്നാം സമ്മാനം നറുക്കെടുത്തത്. ടിക്കറ്റിന് പിന്നില്‍ ഒപ്പിടുന്നയാള്‍ക്കാണ് സമ്മാനത്തിന് യോഗ്യത. 500 രൂപ വിലയുള്ള ഓണം ബമ്പറിന്റേത് റെക്കോര്‍ഡ് വില്‍പ്പനായിരുന്നു. 67.5ലക്ഷം ടിക്കറ്റ് വില്‍പ്പനയ്ക്ക് എത്തിച്ചതില്‍ ഇന്നലെ വൈകിട്ട് ആറുവരെ 66.5ലക്ഷം ടിക്കറ്റും വിറ്റു പോയി. കഴിഞ്ഞ വര്‍ഷം ഇത് 54 ലക്ഷമായിരുന്നു.
25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപ ജേതാവിന് ലഭിക്കും. 2.5കോടി രൂപ ഏജന്റ് കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാള്‍ക്ക്. മൂന്നാം സമ്മാനം ഒരുകോടി രൂപ വീതം പത്ത് പേര്‍ക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങള്‍. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ബാക്കി ഒന്‍പത് പരമ്പരകളിലുള്ള അതേ നമ്പര്‍ ടിക്കറ്റുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ഒന്‍പത് പേര്‍ക്ക് സമാശ്വാസ സമ്മാനം ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.