പാമര്‍സ്റ്റണ്‍: ന്യൂസിലാന്റ് പാമര്‍സ്റ്റണ്‍ രൂപതയിലെ ഏഴു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഫാദര്‍ മനോജിന് വന്‍ യാത്രയയപ്പ് ഒരുക്കി വിശ്വാസ സമൂഹം. ഇന്ത്യയില്‍ കോയമ്പത്തൂര്‍ റോസ്മേനിയന്‍ നോവിഷിയേറ്റ് സമൂഹത്തിന്റെ സുപ്പീരിയര്‍ ആയാണ് ഫാദര്‍ മനോജ് ഇനി സേവനം അനുഷ്ടിക്കുന്നത്.
റോസ്മേനിയന്‍ സന്യാസ സമൂഹത്തില്‍ പൗരോഹിത്യ പദവി സ്വീകരിച്ച ഫാദര്‍ മനോജ് വൈദിക വിദ്യാര്‍ത്ഥികളുടെ പോസ്റ്റുലെന്റ് മാസ്റ്റര്‍ പദവിയില്‍ ആണ് തന്റെ സഭാ ജീവിതം ആരംഭിച്ചത്.
തുടര്‍ന്ന് കേരളത്തില്‍ തൃശൂര്‍ രൂപതയിലും മുംബൈയില്‍ കല്യാണ്‍ രൂപതയ്ക്കും വേണ്ടി സേവനം അനുഷ്ഠിച്ച ശേഷം 2015 ഒക്ടോബറില്‍ ഹേസ്റ്റിംഗ്‌സ് കത്തോലിക്കാ ദേവവാലയത്തിന്റെ സഹവികാരി ആയി ആണ് തന്റെ ന്യൂസീലാന്റ് ദൗത്യം ആരംഭിക്കുന്നത്. തുടര്‍ന്ന് ജനുവരി 2017 മുതല്‍ ഡിസംബര്‍ 2021 വരെ പാല്‍മെര്‍സ്റ്റണ്‍ നോര്‍ത്ത് രൂപതയുടെ കീഴില്‍ സെന്റ് മേരീസ് ദേവാലയത്തിന്റെയും ഫീല്‍ഡിങ് സെന്റ് ബ്രിജിഡ് ദേവാലയത്തിന്റെയും വികാരി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
ഈ കാലയളവില്‍ ഹേസ്റ്റിങ്‌സ്, പാല്‍മെര്‍സ്റ്റണ്‍ നോര്‍ത്ത്, വാങ്കനൂയി എന്നീ പ്രദേശങ്ങളിലെ സീറോ മലബാര്‍ സഭാ അംഗങ്ങളുടെ ആത്മീയ നേതൃത്വ സ്ഥാനവും വളരെ മനോഹരമായി അച്ചന്‍ നിര്‍വഹിച്ചു. ഈ രാജ്യത്തിലേക്ക് കുടിയേറിയ ഓരോ ക്രൈസ്തവരെയും പ്രത്യേകിച്ച് സീറോ മലബാര്‍ സഭാ അംഗങ്ങളെയും ഒരു കൂട്ടായ്മയായി ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ അച്ചന്റെ കഴിവും നേതൃത്വ പാടവവും വളരെ ഏറെ സഹായിച്ചു.
പാല്‍മെര്‍സ്റ്റണ്‍ നോര്‍ത്ത് ലെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ കൂട്ടായ്മയായ സെന്റ് ജോസഫ്സ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ നും യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവേമെന്റും കുട്ടികളുടെ മതബോധന വിദ്യാഭാസവും എഫാത്താ കരിസ്മാറ്റിക് പ്രാര്‍ത്ഥനാ കൂട്ടായ്മയും മുന്നോട്ട് കൊണ്ടു പോകുന്നതില്‍ വളരെ സ്തുത്യര്‍ഹമായ സേവനമാണ് അച്ചന്‍ നിര്‍വഹിച്ചത്.
പൗരോഹിത്യ ജീവിതത്തിന്റെ ധന്യതയാര്‍ന്ന പ്രയാണത്തില്‍ യേശുക്രിസ്തുവിന്റെ ഭൗതീക ശരീരത്തെ പണിതുയര്‍ത്താനും വളര്‍ത്തുവാനുമായി അച്ചനില്‍ അര്‍പ്പിതമായിരിക്കുന്ന അടുത്ത ദൗത്യത്തില്‍ ഏലിയായുടെ തീക്ഷ്ണതയോടും മോശയുടെ ധൈര്യത്തോടും കൂടെ ശുശ്രൂഷ ചെയ്യുവാന്‍ ശക്തമായ ആത്മീയ ചൈതന്യവും വരദാനങ്ങളും കൊണ്ട് ദൈവം നയിക്കട്ടെ എന്നും സഭാ സമൂഹം ആശംസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.