പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്; കുതിര പ്രതിമയ്ക്ക് ആവശ്യക്കാരേറെ

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്; കുതിര പ്രതിമയ്ക്ക് ആവശ്യക്കാരേറെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു. നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടാണ് പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങള്‍ ലേലത്തില്‍ വിറ്റ് ധനസമാഹരണം നടത്തുന്നത്. 1800 ലേറെ സമ്മാനങ്ങളാണ് ലേലത്തില്‍ വച്ചിരിക്കുന്നത്.

ശനിയാഴ്ച ആരംഭിച്ച ലേലത്തിൽ തമിഴുവേഷത്തിൽ വണക്കം പറഞ്ഞ് കൈകൂപ്പിനിൽകുന്ന ‘തമ്പി’ എന്ന കുതിര പ്രതിമയ്ക്കായിരുന്നു ഏറെ ഡിമാൻഡ്. അടിസ്ഥാനവില 1600 രൂപ മാത്രമുണ്ടായിരുന്ന തമ്പിക്ക് ഞായറാഴ്ച വൈകീട്ടോടെ 11,000 രൂപയിൽ എത്തി. ഇപ്പോഴും അതിന്റെ ലേലം തുടരുകയാണ്.

വര്‍ണാഭമായ തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ തുടങ്ങിയവയും ലേലത്തിനെത്തിയിട്ടുണ്ട്. എൻസിസി നൽകിയ ഉപഹാരം, അശോകസ്തംഭം, അയോധ്യ രാമക്ഷേത്രമാതൃക ഉൾപ്പെടെയുള്ളവയ്ക്കും ആവശ്യക്കാരേറെയാണ്. ശിവഗിരിമഠം സമ്മാനിച്ച ശ്രീനാരായണഗുരുവിന്റെ പ്രതിമയും ലേലത്തിലുണ്ട്.

ആദ്യ മൂന്ന് ദിവസം ഓണ്‍ലൈനായാവും ലേലം നടക്കുക. ഒക്ടോബർ രണ്ടിന് അഞ്ചിന് ലേലം അവസാനിക്കും. pmmementos.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ഇവ പ്രദർശിപ്പിച്ചിട്ടുണ്ട്. വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക ഗംഗാനദിയുടെ പുനരുജ്ജീവനത്തിനായുള്ള പദ്ധതിയിലേക്ക് നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.