സ്‌നാപ് ഡീലിന്റെ പേരില്‍ വന്‍ സൈബര്‍ തട്ടിപ്പ്: തൃപ്പൂണിത്തുറക്കാരിക്ക് നഷ്ടമായത് 1.13 കോടി

സ്‌നാപ് ഡീലിന്റെ പേരില്‍ വന്‍ സൈബര്‍ തട്ടിപ്പ്: തൃപ്പൂണിത്തുറക്കാരിക്ക് നഷ്ടമായത്  1.13 കോടി

കൊച്ചി: ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്‌നാപ് ഡീലിന്റെ പേരില്‍ വന്‍ സൈബര്‍ തട്ടിപ്പിന് ഇരയായി കൊച്ചി സ്വദേശിനി. തൃപ്പൂണിത്തുറക്കാരി ശോഭ മോനോനില്‍ നിന്ന് 1.13 കോടി രൂപയാണ് സൈബര്‍ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.

ഇ കൊമേഴ്സ് വ്യാപാര പ്ലാറ്റ്ഫോമായ സ്‌നാപ്പ് ഡീലിന്റെ ലക്കിഡ്രോയില്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിയിച്ചാണ് സംഘം ഇവരില്‍ നിന്ന് വന്‍തുക കൈപ്പറ്റിയത്. ശോഭ മേനോന്റെ പരാതിയില്‍ എറണാകുളം സൈബര്‍ പൊലീസ് കേസ് എടുത്തു. മാര്‍ച്ച് 26നും സെപ്റ്റംബര്‍ 9നും ഇടയിലാണ് സംഭവം നടന്നത്.

സ്നാപ്പ് ഡീലിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് മൂന്ന് വ്യത്യസ്ത നമ്പറുകളില്‍ നിന്ന് ഫോണ്‍ കോളുകളും മെസേജുകളും ശോഭയ്ക്ക് ലഭിച്ചു. ലക്കി ഡ്രോയില്‍ ഒന്നാം സമ്മാനമായി 1.33 കോടി രൂപ ലഭിച്ചെന്നും പണം ലഭിക്കാന്‍ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നും ഇവര്‍ അറിയിച്ചു. ഇവരുടെ കെണിയില്‍ വീണ ശോഭ 1.13 കോടി അക്കൗണ്ട് വഴി കൈമാറുകയും ചെയ്തു.

നിലവില്‍ ലഭ്യമല്ലാത്ത 7501479536, 7548053372, 9163138779 എന്നീ നമ്പരുകളില്‍ നിന്നാണ് ശോഭയ്ക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചത്. സമ്മാനത്തുകയ്ക്കൊപ്പം സര്‍വീസ് ചാര്‍ജും തിരികെ ലഭിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. ഇതോടെ ശോഭ പ്രതികളുടെ അക്കൗണ്ടിലേക്ക് പല തവണകളായി 1.13 കോടി രൂപ കൈമാറി. പിന്നീട് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് അവര്‍ പൊലീസില്‍ പരാതി നല്‍കിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്കി ഡ്രോയുടെ പേരില്‍ നിരവധി പേരാണ് സമാനമായ തട്ടിപ്പിന് ഇരയായിട്ടുള്ളത്. സൈബര്‍ തട്ടിപ്പിനെ കുറിച്ച് നിരവധി ബോധവത്കരണ പരിപാടികള്‍ നടത്താറുണ്ടെങ്കിലും ആളുകള്‍ ഇപ്പോഴും ഇത്തരം വ്യാജപ്രചാരണത്തില്‍ വീഴുന്നതായി പൊലീസ് പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.