സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട്: പെർത്ത് മിന്റിനെക്കുറിച്ച് അന്വേഷിക്കാൻ ഓസ്‌ട്രേലിയൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട്: പെർത്ത് മിന്റിനെക്കുറിച്ച് അന്വേഷിക്കാൻ ഓസ്‌ട്രേലിയൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ അഭിവാജ്യ ഘടകവും 120 വർഷത്തിലേറെ പാരമ്പര്യവും കാത്ത് സൂക്ഷിക്കുന്ന പെർത്ത് മിന്റിനെക്കുറിച്ച് ഓസ്‌ട്രേലിയൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ ഓസ്‌ട്രാക്ക് (AUSTRAC) അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളുടെ നിഴലിലാണ് അന്വേഷണം നടക്കുന്നത്.

പെർത്ത് മിന്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഓസ്‌ട്രാക്ക് ഗുരുതരമായ ആശങ്കകളാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സ്ഥാപനം ക്രിമിനൽ നിയമങ്ങളും സാമ്പത്തിക ഇടപാട് റിപ്പോർട്ടിംഗ് നിയമങ്ങളിലെ വ്യവസ്ഥകളും ലംഘിച്ചതായി അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇതോടെ പെർത്ത് മിന്റ് ഉടമയായ ഗോൾഡ് കോർപ്പറേഷനിലെ ഇടപാടുകളുടെയും രേഖകളുടെയും സമഗ്രമായ ഓഡിറ്റിന് ഫെഡറൽ ഫിനാൻഷ്യൽ ക്രൈം റെഗുലേറ്റർ ഉത്തരവിട്ടു.

1901-ൽ ഓസ്‌ട്രേലിയയുടെ ഫെഡറേഷന് രണ്ട് വർഷം മുമ്പ് 1899 ജൂൺ 20-ന് സ്ഥാപിതമായ പെർത്ത് മിന്റ് നിയമപരമല്ലാത്ത ഇടപാടുകളിലൂടെ ബിസിനസ്സ് നടത്തി ഗുരുതരമായ ക്രിമിനൽ, സിവിൽ നിയമലംഘനങ്ങൾ നടത്തിയെന്ന് സംശയിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്നാണ് ഓസ്‌ട്രാക്ക് വ്യക്തമാക്കുന്നത്. മിന്റ് ഒരു സേഫ് ഡെപ്പോസിറ്റ് ബോക്‌സ് സ്ഥാപിച്ചിട്ടില്ല എന്നും ഏഷ്യാ പസഫിക് സാമ്പത്തിക കുറ്റകൃത്യ വിദഗ്ധൻ നഥാൻ ലിഞ്ച് വ്യക്തമാക്കുന്നു.

ആഗോള സ്വർണ്ണ ഉൽപാദനത്തിന്റെ ഏകദേശം 10 ശതമാനം പെർത്ത് മിന്റ് ആണ് ഖനനം ചെയ്യുന്നത്. 2021 ലെ കണക്കുകൾ അനുസരിച്ച് 26 ബില്യൺ ഡോളറിലധികമാണ് ഈ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ്. സെൻട്രൽ ബാങ്കുകളും സോവറിൻ വെൽത്ത് ഫണ്ടുകളും മുതൽ 130 ലധികം രാജ്യങ്ങളിലെ വ്യക്തികൾ വരെയുള്ള ഉപഭോക്താക്കൾക്കായി ഏകദേശം 6 ബില്യൺ ഡോളർ മിന്റ് കൈവശം വച്ചിട്ടുണ്ട്.


ഓസ്‌ട്രേലിയയിൽ ഖനനം ചെയ്യുന്ന സ്വർണ്ണത്തിന്റെ ബഹുഭൂരിഭാഗവും പെർത്ത് മിന്റ് ആണ് ഖനനം ചെയ്യുന്നത്. ഓസ്‌ട്രേലിയയുടെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിന് ഈ സ്ഥാപനത്തിന് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ലോകത്തിലെ ഏക സർക്കാർ ഉടമസ്ഥതയിലുള്ളതും ഉറപ്പുള്ളതുമായ വിലയേറിയ ലോഹ സംരംഭമാണിതെന്ന പ്രത്യേകതയും പെർത്ത് മിന്റിന് ഉണ്ട്.

ലോകത്തിലെ ഖനനം ചെയ്‌തെടുക്കുന്ന സ്വർണത്തിന്റെ ഏറ്റവും വലിയ നിർമ്മാതാവാണ് പെർത്ത് മിന്റ്. 6 ബില്യൺ ഡോളർ (600 കോടി ഓസ്‌ട്രേലിയൻ ഡോളർ) സ്വർണ്ണത്തിലാണ് ഇവിടെ ഇരിക്കുന്നത്. അതിൽ ഏതെങ്കിലും സ്വർണ്ണം നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ അത് നികുതിദായകരാണ് നൽകേണ്ടിവരികയെന്നും നഥാൻ ലിഞ്ച് വിശദീകരിച്ചു.

കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുള്ള നിയമപ്രകാരം പെർത്ത് മിന്റിന് ഒരു കംപ്ലയിൻസ് പ്രോഗ്രാം ഉണ്ടായിരിക്കണം. ഉപഭോക്താക്കളുടെ കടം വീണ്ടെടുക്കാനുള്ള ജോലികൾ ചെയ്യുന്നതിനു പുറമേ കമ്പനിയുടെ ബലഹീനതകളും അവരുടെ നടപടികളിലെ അപകടസാധ്യതകളും പരിശോധിക്കപ്പെടണമെന്നും എന്നാൽ ഇക്കാര്യത്തിൽ സ്ഥാപനം ഒരു പരാജയമാണെന്നും ലിഞ്ച് ചൂണ്ടിക്കാണിച്ചു.

ഈ കേസിന്റെ ഗൗരവം കുറച്ചു കാണാൻ കഴിയില്ലെന്ന് ലിഞ്ച് പറഞ്ഞു. ശരിയായ റെഗുലേറ്ററി പരിശോധനകളും പ്രക്രിയകളും ഇല്ലാതെ പെർത്ത് മിന്റ്സിന്റെ സേവനങ്ങൾ നിയമവിരുദ്ധമായ മാർഗങ്ങൾക്കായി ഉപയോഗിക്കപെടുന്നുണ്ട്. എന്നാൽ ഏത് തലത്തിലുള്ള ക്രിമിനലിറ്റിയാണ് നടന്നതെന്ന് കൃത്യമായ പരിശോധനകൾക്ക് ശേഷമല്ലാതെ പറയാൻ കഴിയില്ലെന്നും നഥാൻ ലിഞ്ച് കൂട്ടിച്ചേർത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.