ചെന്നൈ: 300 ലധികം ഇന്ത്യക്കാരെ ബന്ദികളാക്കിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്നതായി പരാതി. ജോലിയ്ക്കായി തായ്ലന്‍ഡിലെത്തിയ ഇന്ത്യക്കാര്‍ക്കാണ് ദുരവസ്ഥ. തായ്ലന്‍ഡില്‍ നിന്നും ഇന്ത്യക്കാരെ മ്യാന്‍മറിലെ മ്യാവാഡിയിലാണ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് വിവരം.
തടവിലാക്കപ്പെട്ട ഇവര്‍ക്കൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. മ്യാന്‍മര്‍ ഗവണ്‍മെന്റിന്റെ അധീനതയിലല്ലാത്തതും വംശീയ സായുധ ഗ്രൂപ്പുകളുടെ ആധിപത്യമുള്ളതുമായ സ്ഥലമാണ് മ്യാവാഡി. തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ബന്ദികളാക്കിയ സംഘം സന്ദേശമയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മലേഷ്യന്‍ ചൈനക്കാരാണ് തങ്ങളെ പിടികൂടിയതെന്ന് തമിഴ്നാട് സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. തങ്ങളെ മോചിപ്പിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും ബന്ദികളാക്കപ്പെട്ടവര്‍ സന്ദേശം അയച്ചിട്ടുണ്ട്. ദിവസം 15 മണിക്കൂറോളം നിയമവിരുദ്ധമായ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് തടവിലാക്കപ്പെട്ടവരുടെ വെളിപ്പെടുത്തല്‍.
മ്യാന്‍മറില്‍ തടവില്‍ കഴിയുന്ന തന്റെ മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയായ രാജ സുബ്രഹ്മണ്യന്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. ദുബായില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു രാജയുടെ മകന്‍.
ഇവിടെ നിന്ന് ഇയാളെയും സഹപ്രവര്‍ത്തകരയെും കമ്പനി പ്രമോഷന്‍ നല്‍കി തായ്‌ലന്‍ഡിലെ ഓഫീസിലേക്ക് മാറ്റി. തുടര്‍ന്ന് റോഡ് മാര്‍ഗം മ്യാന്‍മറിലെത്തിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.