വീഡിയോയ്ക്ക് ഒപ്പമുള്ള പരസ്യങ്ങളുടെ എണ്ണം നിയന്ത്രിക്കുമെന്ന് യൂട്യൂബ്

വീഡിയോയ്ക്ക് ഒപ്പമുള്ള പരസ്യങ്ങളുടെ എണ്ണം നിയന്ത്രിക്കുമെന്ന് യൂട്യൂബ്

കാലിഫോർണിയ: യൂട്യൂബിൽ വീഡിയോക്കൊപ്പം കാണിക്കുന്ന പരസ്യങ്ങളുടെ എണ്ണവും ദൈർഘ്യവും വർധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്നു. വീഡിയോയ്ക്ക് ഇടയ്ക്ക് ഏകദേശം 10 പരസ്യങ്ങൾ വരെ കാണേണ്ടി വന്നതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് യൂട്യൂബിന്റെ നടപടി.

സ്കിപ്പ് അടിക്കാതെ പരസ്യങ്ങൾ കാണേണ്ടി വന്നുവെന്നും ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നിന്നും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഗിൾ ഉടമസ്ഥതയിലുള്ള കമ്പനി പരസ്യങ്ങളുടെ പരീക്ഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. പ്ലാറ്റ് ഫോം നിലനിർത്തുന്നതിനും സാമ്പത്തിക പിന്തുണ വർധിപ്പിക്കാനുമാണ് യൂട്യൂബ് പരസ്യങ്ങളുടെ എണ്ണം വർധിപ്പിച്ചതെന്നും കമ്പനി അറിയിച്ചു.

റെഡ്ഡിറ്റിലെയും ട്വിറ്ററിലെയും ഉപയോക്തൃ റിപ്പോർട്ടുകൾ അനുസരിച്ച് സെലക്ട്  ചെയ്ത വീഡിയോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്കിപ് അടിക്കാൻ പറ്റാത്ത 10 പരസ്യങ്ങൾ വരെ യൂട്യൂബ് പ്ലേ  ചെയ്യുന്നുണ്ടായിരുന്നു. ഇത്തരം പരസ്യങ്ങളുടെ പെട്ടെന്നുള്ള വർദ്ധനവിനെക്കുറിച്ച് ഒരു ഉപയോക്താവ് ട്വിറ്റിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു. ചോദ്യത്തിന് കമ്പനി ട്വിറ്റിലൂടെ പ്രതികരിച്ചത് അവ ആറ് സെക്കൻഡ് വരെ മാത്രം നീണ്ടുനിൽക്കുന്ന “ബമ്പർ പരസ്യങ്ങൾ” ആണെന്നാണ്. 

പരസ്യ ഇടവേളകൾ കുറച്ചുകൊണ്ട് കാഴ്ചക്കാർക്ക് മികച്ച അനുഭവം സൃഷ്‌ടിക്കുക എന്നതാണ് ലക്ഷ്യമെന്നും കമ്പനി പറയുന്നു. നിലവിൽ ഈ പരീക്ഷണം അവസാനിപ്പിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു”.യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പരസ്യങ്ങൾ കാണുന്നത് ഒഴിവാക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.