കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബ്ബാന തുടരാന്‍ മാര്‍പ്പാപ്പ അനുവാദം നല്‍കിയിരുന്നുവെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് സീറോ മലബാര്‍ സഭ. ഇത് സംബന്ധിച്ച കത്തുകള്‍ സീറോ മലബാര്‍ സഭാ ആസ്ഥാനത്തു നിന്നും പുറത്തു വിട്ടു.
സിനഡ് തീരുമാനം നടപ്പിലാക്കുന്നത് വഴി ഉണ്ടാകാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനായി ആവശ്യമുള്ള ഇടങ്ങളില്‍ ഒഴിവു നല്‍കാനായി ലഭിച്ച അനുവാദം ഉപയോഗിച്ച് അതിരൂപതയ്ക്കു മുഴുവന്‍ ഒഴിവ് നല്‍കിയത് തിരുത്തണമെന്നും വത്തിക്കാന്‍ ഇത് സംബന്ധിച്ച് അയച്ച കത്ത് പ്രസിദ്ധപ്പെടുത്തണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നാണ് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നത്.
2021 നവംബര്‍ 27ന് എറണാകുളം അങ്കമാലി അതിരൂപതക്ക് മുഴുവനുമായി നല്‍കിയ ഒഴിവു അപ്പസ്‌തോലികമായ ധൈര്യത്തോടെ പിന്‍വലിക്കാന്‍ ഒരിക്കല്‍ക്കൂടി കരിയില്‍ പിതാവിനു മുന്നറിയിപ്പു നല്‍കുന്നുവെന്നും വ്യക്തമാക്കുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി എന്ന സ്ഥാനത്തു നിന്ന് ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായതിന്റെ കാരണം കത്തുകളിലൂടെ വത്തിക്കാന്‍ നല്‍കിയ നിര്‍ദേശങ്ങളെല്ലാം നിരാകരിച്ചതിനാലാണ് എന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു.
എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സഭ പുറത്തുവിട്ട രേഖകളിലൂടെ ഫ്രാന്‍സിസ് മാര്‍
പാപ്പയുടെയും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെയും നിലപാടുകള്‍ സംശയലേശമന്യേ വ്യക്തമാക്കപ്പെടുന്നുണ്ട്.
ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി നടപ്പിലാക്കണം. ഒഴിവു നല്‍കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചാകണം. കത്തീ്രല്‍, പരിശീലന കേന്ദ്രങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഏകീകൃത അര്‍പ്പണരീതി ഉടന്‍ ആരംഭിക്കണം. ഇടവക സന്ദര്‍ശിക്കുന്ന മെത്രാന്മാരെ ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും തടയാന്‍ പാടില്ല. എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച അവസരത്തില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം നല്‍കിയ കത്തില്‍ വിശദമാക്കുന്നുണ്ട്.
സീറോമലബാര്‍ സഭാ കാര്യാലയത്തിനെ പ്രതിനിധാനം ചെയ്ത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലറായ ഫാദര്‍ വിന്‍സെന്റ് ചെറുവത്തൂരാണ് വിശദീകരണകുറിപ്പ് ഇറക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.