രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് ഇല്ല; ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരാൻ തീരുമാനം

രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് ഇല്ല; ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരാൻ തീരുമാനം

ആലപ്പുഴ: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി സോണിയ ഗാന്ധി രാഹുൽ ഗാന്ധിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പോകില്ലെന്ന് സൂചന. ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരാനാണ് രാഹുലിന്റെ തീരുമാനം. യാത്ര ബുധനാഴ്ച്ച എറണാകുളം ജില്ലയിൽ പ്രവേശിക്കും. 

എറണാകുളത്തെ പര്യടനത്തിന് ശേഷം വെള്ളിയാഴ്ച്ചയോടെ നിർണായക ചർച്ചക്കായി രാഹുൽ ഡൽഹിയിലേക്ക് പോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പാതി വഴിൽ യാത്ര നിർത്തി പോകുന്നത് യാത്രക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം മാറ്റിയത്.

അതേസമയം അശോക് ഗെലോട്ട് നാളെ ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കുശേഷം ഗെലോട്ട് കേരളത്തിലെത്തി രാഹുൽ ഗാന്ധിയെയും കാണും. തുടർന്ന് എംഎൽഎ മാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി വരണമെന്ന് പത്തോളം പിസിസികൾ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

നേരത്തെ ഡൽഹിയിൽ എത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി സോണിയ ഗാന്ധി ചർച്ച നടത്തി. ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം രാഹുലിന്റെ സ്ഥാനാർത്ഥിത്വ സാധ്യത തള്ളാതെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. രാഹുൽ ഗാന്ധിക്ക് മികച്ച പിന്തുണയായ് ലഭിക്കുന്നത്. രാഹുൽ അധ്യക്ഷനാകണമെന്നാവശ്യപ്പെട്ടുള്ള പ്രമേയങ്ങൾ പാസാക്കരുതെന്ന് പിസിസികളോട് പറയാനാകില്ല എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.