കശ്മീര്‍ ഫയല്‍സിനെയും ആര്‍ആര്‍ആറിനെയും പിന്തള്ളി ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ചെല്ലോ ഷോ 

കശ്മീര്‍ ഫയല്‍സിനെയും ആര്‍ആര്‍ആറിനെയും പിന്തള്ളി ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി ചെല്ലോ ഷോ 

ന്യൂഡൽഹി: ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ​ഗുജറാത്തി സിനിമ 'ചെല്ലോ ഷോ' (ലാസ്റ്റ് ഫിലിം ഷോ) തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാ​ഗത്തിലേക്കാണ് പാൻ നളിൻ സംവിധാനം ചെയ്ത ചെല്ലോ ഷോ തെരഞ്ഞെടുക്കപ്പെട്ടത്. 

ഒക്ടോബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം. രാജമൗലി ചിത്രം ആർആർആർ, കശ്മീർ ഫയൽസ്, മലയൻകുഞ്ഞ് എന്നീ സിനിമകളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കറിലേക്ക്‌ എത്തുന്നത്.

സംവിധായകന്റെ സ്വന്തം ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ് ചെല്ലോ ഷോ. ഭവിൻ രബാരിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒമ്പത് വയസുകാരനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. ചിത്രം പ്രദർശിപ്പിച്ച ട്രിബെക്ക ഫിലിം ഫെസ്റ്റിവൽ, സ്പെയിനിലെ വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ നിരവ​ധി അവാർഡ്‌ നേടിയിട്ടുണ്ട്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.