അമരാവതി: ആന്ധ്രപ്രദേശിലും തെലുങ്കാനയിലും പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത നാല് പേർക്കെതിരെ യുഎപിഎ ചുമത്തിയത്. സയിദ് യാഹിയ സമീർ, ഫിറോസ് ഖാൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഉസ്മാൻ എന്നിവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾക്ക് പുറമേ യുഎപിഎ നിയമത്തിന്‍റെ 13(1) ബി വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
തിങ്കളാഴ്ച ആന്ധ്രയിലും തെലുങ്കാനയിലും 38 സ്ഥലങ്ങളിലുമായി നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് 26ന് രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ അബ്ദുൾ ഖാദർ എന്ന പോപ്പുലർ ഫ്രണ്ട് നേതാവ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകൾ നടത്തിയത്.
റെയ്ഡിൽ 8.31 ലക്ഷം രൂപയും കത്തിയും പ്രകോപനപരമായ രേഖകളും സുപ്രധാന തെളിവുകളും പിടിച്ചെടുത്തതായി അന്വേഷണസംഘം നേരത്തെ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.