ഫിഫ ലോകകപ്പ്: ഖത്തർ സന്ദർശക വിസ താൽക്കാലികമായി നിർത്തിവച്ചു

ഫിഫ ലോകകപ്പ്: ഖത്തർ സന്ദർശക വിസ താൽക്കാലികമായി നിർത്തിവച്ചു

ഖത്തർ: ഖത്തറിലേക്കുളള സന്ദർശകവിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിർത്തിവച്ചു. നവംബർ 1 മുതൽ വ്യോമ, കര, സമുദ്ര അതിർത്തികൾ വഴിയുള്ള എല്ലാ സന്ദർശകരുടെയും പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലോകകപ്പ് സമയത്ത് ഹയ്യ കാർഡ് ഉടമകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

ഡിസംബർ 23 മുതൽ സന്ദർശക വിസകൾ പുനരാരംഭിക്കും.ഫിഫ ലോകകപ്പ് കാലത്ത് ഖത്തറിലേക്കുള്ള പ്രവേശനത്തിന്‍റെയും പുറത്തേക്കുപോകുന്നതിന്‍റെയും നിയന്ത്രണത്തെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.ഹയ്യ കാർഡ് ഉടമകൾക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂവെന്നും ഇത് 2023 ജനുവരി 23 വരെ രാജ്യത്ത് തുടരാൻ അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാൽ ഖത്തരി ഐഡി കാർഡ് കൈവശമുള്ള ഖത്തർ പൗരന്മാർ, താമസക്കാർ, ജി.സി.സി. പൗരന്മാർ, വ്യക്തിഗത റിക്രൂട്ട്‌മെന്‍റ് വിസകളും വർക്ക് എൻട്രി പെർമിറ്റുകളും ഉള്ളവർ, വിമാനത്താവളം വഴിയുള്ള മാനുഷിക കേസുകൾ എന്നിവർക്ക് ആനുകൂല്യം ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.