കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇടുക്കി അസോസിയേഷൻ അംഗങ്ങൾ വിവിധങ്ങളായ പരിപാടികളോടെ ഓണമാഘോഷിച്ചു. താലപ്പൊലിയുടെയും പുലികളി കളുടെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ എഴുന്നള്ളിയ മഹാബലിയുടെ വരവോടെ പരിപാടികൾക്ക് തുടക്കമായി.
പ്രസിഡൻ്റ് സോജൻ മാത്യുവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.അമീർ അഹമ്മദ് ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മാർട്ടിൻ പി ചാക്കോ ചീഫ് എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന ഈ-സോവിനീയർ തേൻ മൊഴിയുടെ പ്രകാശന കർമ്മം മുഖ്യസ്പോൺസർമാരായ, ജോയ് ആലുക്കാസ് ജ്വല്ലറി , ബദർ അൽ സമാ, അൽ മുല്ല എക്സേഞ്ച് എന്നിവരുടെ പ്രതിനിധികൾ ചേർന്ന് നിർവഹിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ ജിജി മാത്യു, വൈസ് പ്രസിഡണ്ട് ബാബു ചാക്കോ, ജോയിന്റ് സെക്രട്ടറി അലൻ മൂക്കൻതോട്ടം, ജോയിന്റ് ട്രഷറർ ജോസ് പാറയാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, കോർ ഗ്രൂപ്പ് കമ്മിറ്റി അംഗങ്ങൾ, വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങൾ, ഓണോത്സവം -2022 കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മിനി സ്ക്രീൻ താരം ബിനു അടിമാലിയുടെ നേതൃത്വത്തിൽ നടത്തിയ സ്കിറ്റ്, വുമൺസ് ഫോറം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കുട്ടികളുടെ ഒപ്പന, കപ്പിൾ ഡാൻസ്, ഓണസദ്യ എന്നിവയായുന്നു ഓണാഘോഷത്തിലെ മുഖ്യ ഇനങ്ങൾ. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
ജനറൽ സെക്രട്ടറി ബിജോമോൻ തോമസ് സ്വാഗതവും ട്രഷറർ ജിന്റോ ജോയ് യോഗത്തിന് നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.