ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് രാജ്യത്തെ അതി സമ്പന്നനായി ഗൗതം അദാനി. ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനിയായ ഇന്ത്യ ഇന്‍ഫോലൈന്‍ (ഐഐഎഫ്എല്‍) പുറത്തുവിട്ട രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിലാണ് ഗൗതം അദാനിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.
ദിവസേന 1612 കോടി രൂപയുടെ വരുമാനമുള്ള അദാനിയ്ക്ക് നിലവില്‍ 10,94,400 കോടി രൂപയുടെ ആസ്തിയാണുള്ളതെന്ന് കമ്പനി പുറത്തുവിട്ട വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ കണക്കുകളാണ് ഐഐഎഫ്എല്‍ പുറത്തുവിട്ടിരിക്കുന്നത്.
മുകേഷ് അംബാനിയ്ക്ക് 7,94,700 കോടിയുടെ ആസ്തിയാണുള്ളത്. മുകേഷ് അംബാനിയേക്കാള്‍ മൂന്ന് ലക്ഷം കോടി രൂപയുടെ അധിക സമ്പത്ത് അദാനിയ്ക്കുണ്ട്. ഇതാണ് രാജ്യത്തെ കോടിശ്വരന്മാരുടെ പട്ടികയില്‍ അദാനിയ്ക്ക് ഇടം നേടിക്കൊടുത്തത്.
കഴിഞ്ഞ പത്ത് വര്‍ഷമായി പട്ടികയില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് ആയിരുന്നു അംബാനിയുടെ സ്ഥാനം. ഇതാണ് ഇപ്പോള്‍ അദാനി മറികടന്നിരിക്കുന്നത്. രണ്ടാം സ്ഥാനം പിന്തള്ളപ്പെട്ടെങ്കിലും അംബാനിയുടെ വരുമാനം ഉയര്‍ന്നിട്ടുണ്ട്. 11 ശതമാനത്തിന്റെ വളര്‍ച്ചയാണ് വരുമാനത്തിലും സമ്പത്തിലും ഉണ്ടായിരിക്കുന്നത് എന്നാണ് പട്ടിക വ്യക്തമാക്കുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2012ല്‍ അംബാനിയുടെ സമ്പത്തിന്റെ ആറില്‍ ഒരു ശതമാനം മാത്രമായിരുന്നു അദാനിയുടെ ആസ്തി. ഊര്‍ജ്ജം, തുറമുഖം എന്നീ മേഖലകളില്‍ നിന്നുള്ള വരുമാനമാണ് അദാനിയെ തുണച്ചത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ സൈറസ് എസ് പൂനാവാലയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 41700 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ ദിലീപ് ഷാംഗ്വി, ഉദയ് കോട്ടക് എന്നിവര്‍ പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനം സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.