അറബ് യുവതയുടെ ഇഷ്ടരാജ്യമായി യുഎഇ

അറബ് യുവതയുടെ ഇഷ്ടരാജ്യമായി യുഎഇ

ദുബായ്: അറബ് യുവതയുടെ ഇഷ്ടരാജ്യമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. പബ്ലിക് റിലേഷന്‍സ് ഏജന്‍സിയായ അസ്ദ ബിസിഡബ്ല്യൂ തയ്യാറാക്കിയ വാർഷിക സർവ്വെയിലാണ്
അറബ് യുവ ജനത ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രാജ്യം യുഎഇയാണെന്ന് വ്യക്തമാക്കുന്നത്. തുടർച്ചയായ 11 ാം വർഷമാണ് യുഎഇ നേട്ടം സ്വന്തമാക്കുന്നത്. മൂന്നില്‍ രണ്ട് അറബ് യുവതയും താമസിക്കാന്‍ ഇഷ്ടപ്പെടുന്ന രാജ്യം യുഎഇയാണ്. 

മധ്യപൂർവ്വദേശത്തേയും വടക്കന്‍ ആഫ്രിക്കന്‍ മേഖലയിലെയും 17 രാജ്യങ്ങളില്‍ നിന്നുളളവരാണ് സർവ്വെയില്‍ പങ്കെടുത്തിരിക്കുന്നത്. 18 നും 24 നും ഇടയില്‍ പ്രായമുളള 3400 പേരാണ് സർവേയിൽ പങ്കെടുത്തതെന്ന് അസ്ദ ബിസിഡബ്ല്യൂ അറിയിച്ചു. നേരിട്ട് അഭിപ്രായം തേടിയാണ് സർവ്വെനടത്തിയത്. പങ്കെടുത്ത മൊത്തം ആളുകളില്‍ 57 ശതമാനം പേരും യുഎഇയില്‍ താമസിക്കാനാണ് ഇഷ്ടമെന്ന് അറിയിച്ചതായും അസ്ദ ബിസിഡബ്ല്യൂ വ്യക്തമാക്കുന്നു.

24 ശതമാനം പേർ യുഎസ് തെരഞ്ഞെടുത്തപ്പോള്‍ കാനഡയില്‍ തമാസിക്കാന്‍ 20 ശതമാനം പേർ താല്‍പര്യപ്പെടുന്നു. ജർമ്മനിയിലും ഫ്രാന്‍സിലും താമസിക്കാന്‍ 15 ശതമാനം പേരാണ് ഇഷ്ടപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.