ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 88 റൺസ് ജയം

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 88 റൺസ് ജയം

ഇംഗ്ലണ്ട്: വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 88 റൺസ് ജയം. ഇംഗ്ലണ്ടിനെ 88 റൺസിന് തോൽപിച്ച ഇന്ത്യൻ വനിതാ ടീം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ 2-0ന് ലീഡ് നേടി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 333 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗർ നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ 333 എന്ന കൂറ്റന്‍ സ്കോറിലെത്തിയത്. 111 പന്തില്‍ 18 ഫോറും നാല് സിക്‌സറും സഹിതം 143 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മനൊപ്പം നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്ത ഹര്‍ലീന്‍ ഡിയോള്‍ അര്‍ധ സെഞ്ചുറി(58) നേടി. സ്‌മൃതി മന്ദാന 51 പന്തില്‍ 40 റണ്‍സുമായി 20-ാം ഓവറില്‍ മടങ്ങി. പിന്നീട് വന്ന ഹര്‍മന്‍പ്രീത്-ഹര്‍ലീന്‍ ഡിയോള്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വന്‍ കരുത്തായി. 113 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് പിരിഞ്ഞത് 40-ാം ഓവറില്‍ മാത്രമാണ്. 72 പന്തില്‍ 58 റണ്‍സുമായി ഡിയോള്‍ പുറത്താവുകയായിരുന്നു.

പൂജ വസ്‌ത്രകര്ക്യാ പ്റ്റന്‍ ഹര്‍മന്‍പ്രീത് കൗർ നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ 333 എന്ന കൂറ്റന്‍ സ്കോറിലെത്തിയത്. 111 പന്തില്‍ 18 ഫോറും നാല് സിക്‌സറും സഹിതം 143 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മനൊപ്പം നിര്‍ണായക കൂട്ടുകെട്ട് തീര്‍ത്ത ഹര്‍ലീന്‍ ഡിയോള്‍ അര്‍ധ സെഞ്ചുറി(58) നേടി. സ്‌മൃതി മന്ദാന 51 പന്തില്‍ 40 റണ്‍സുമായി 20-ാം ഓവറില്‍ മടങ്ങി. പിന്നീട് വന്ന ഹര്‍മന്‍പ്രീത്-ഹര്‍ലീന്‍ ഡിയോള്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വന്‍ കരുത്തായി. 113 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് പിരിഞ്ഞത് 40-ാം ഓവറില്‍ മാത്രമാണ്. 72 പന്തില്‍ 58 റണ്‍സുമായി ഡിയോള്‍ പുറത്താവുകയായിരുന്നു. പൂജ വസ്‌ത്രകര്‍ 16 പന്തില്‍ 18 റണ്‍സുമായി മടങ്ങിയപ്പോള്‍ ദീപ്‌തി ശര്‍മ്മയെ കൂട്ടുപിടിച്ച് 300 കടത്തുകയായിരുന്നു ഹര്‍മന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.