പാക് ഭീകര ബന്ധം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ഭീഷണിയെന്ന് കേന്ദ്രം

പാക് ഭീകര ബന്ധം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ഭീഷണിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഭീകര സംഘടനയുമായി ബന്ധമുള്ള രോഹിങ്ക്യകള്‍ രാജ്യത്തിന് ഭീഷണിയെന്ന് കേന്ദ്ര സര്‍ക്കാര്‍. പാക് ഭീകര സംഘടനകള്‍ക്ക് പുറമേ വിവിധ നിരോധിത സംഘടനകളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

മാത്രമല്ല കുടിയേറ്റക്കാരുടെ അസംഘടിതമായ പ്രവാഹവും ഭീഷണിയുണ്ടാക്കുന്നുണ്ട്. ത്രിപുരയിലെ സോനമോറ, കൊല്‍ക്കത്ത, ഗുവാഹട്ടി എന്നിവിടങ്ങളിലാണ് ഭൂരിഭാഗം രോഹിങ്ക്യകള്‍ എത്തുന്നത്. ഈ സാഹചര്യവും രാജ്യത്തിന്റെ സുരക്ഷയെ വലിയ രീതിയില്‍ ബാധിക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

2012-2013 കാലം മുതലാണ് മ്യാന്‍മറില്‍ നിന്നും കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ പ്രവേശിച്ച് തുടങ്ങിയത്. അനധികൃതമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൗരന്മാരുടെ മൗലികവും അടിസ്ഥാനപരവുമായ അവകാശങ്ങളെ ബാധിക്കുന്നുവെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ കണക്കിലും മാറ്റം വന്നതായി കോടതിയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.