അധ്യാപികയുടെ ആരോപണം വ്യാജം; സ്കൂളിൽ ലിംഗ വിവേചനം ഇല്ലെന്ന് അധികൃതർ

അധ്യാപികയുടെ ആരോപണം വ്യാജം; സ്കൂളിൽ ലിംഗ വിവേചനം ഇല്ലെന്ന് അധികൃതർ

പത്തനംതിട്ട: സ്കൂളിൽ ലിംഗ വിവേചനം ആരോപിച്ച് രാജിവെച്ച അധ്യാപികയുടെ വാദത്തിൽ കഴമ്പില്ലെന്ന് സ്കൂൾ അധികൃതർ. അധ്യാപികമാര്‍ കോട്ട് ധരിക്കണമെന്നത് സ്കൂളിന്റെ രീതിയാണ്. എന്നാൽ അത് അധ്യാപികയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കൊല്ലമുള ലിറ്റില്‍ഫ്ലവർ സ്കൂൾ മാനേജർ ഫാ.മാത്യു പനയ്ക്കക്കുഴി പറഞ്ഞു. സ്കൂളിൽ നിന്നും കോട്ട് അനുവദിച്ചിട്ടും ധരിക്കാതെ വന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ അധ്യാപകയോട് അതിന്റെ കാരണം ചോദിക്കുക മാത്രമാണ് ചെയ്തത്. അധ്യാപികയെ തനിയെ മാറ്റിനിർത്തിയാണ് പ്രിൻസിപ്പൽ സംസാരിച്ചത്. കോട്ട് ധരിക്കാൻ താല്പര്യമില്ലാതിരുന്ന അധ്യാപിക സ്കൂളിലെ പലരോടും ഇതിനെതിരെ സംസാരിച്ചിട്ടുണ്ട്. എന്നാൽ സ്കൂളിലെ പ്രിൻസിപ്പലിനോടൊ മാനേജറിനോടൊ മറ്റു ബന്ധപ്പെട്ട അധികാരികളോടൊ ഇതിനെതിരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് ഫാ.മാത്യു പനയ്ക്കക്കുഴി വ്യക്തമാക്കുന്നു. സംഭവത്തെത്തുടർന്ന് പുറത്തുവന്ന വാർത്തകൾ എല്ലാം വ്യാജമായി കെട്ടിച്ചമച്ചതാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക കോറിഡോര്‍, പ്രത്യേക ഗോവണി, ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളില്‍ വെച്ച് പരസ്പരം മിണ്ടാന്‍ പാടില്ല തുടങ്ങി സ്കൂളിനെതിരെ ആരോപിക്കപ്പെട്ട വിവേചനങ്ങൾ ഒന്നും തന്നെ സത്യമല്ല. സ്കൂൾ ടോയ്ലറ്റും അതിലേക്കുള്ള കോറിഡോറുകളും മാത്രമാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ഉപയോഗിക്കാൻ സ്കൂളിൽ നിന്നും നിർദ്ദേശിച്ചിട്ടുള്ളത്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സംസാരിക്കുന്നതിനോ ഇടപെടുന്നതിനോ ഒരു വിലക്കും സ്കൂൾ ഏർപ്പെടുത്തിയിട്ടില്ലെന്നും ഫാ. മാത്യു പനയ്ക്കക്കുഴിയിൽ പറയുന്

സ്കൂളിൽ നിന്നും കോട്ട് അനുവദിച്ചിട്ടും ധരിക്കാതെ വന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ അധ്യാപകയോട് അതിന്റെ കാരണം ചോദിക്കുക മാത്രമാണ് ചെയ്തത്. അധ്യാപികയെ തനിയെ മാറ്റിനിർത്തിയാണ് പ്രിൻസിപ്പൽ സംസാരിച്ചത്.
കോട്ട് ധരിക്കാൻ താല്പര്യമില്ലാതിരുന്ന അധ്യാപിക സ്കൂളിലെ പലരോടും ഇതിനെതിരെ സംസാരിച്ചിട്ടുണ്ട്. എന്നാൽ സ്കൂളിലെ പ്രിൻസിപ്പലിനോടൊ മാനേജറിനോടൊ മറ്റു ബന്ധപ്പെട്ട അധികാരികളോടൊ ഇതിനെതിരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് ഫാ.മാത്യു പനയ്ക്കക്കുഴി വ്യക്തമാക്കുന്നു.

സംഭവത്തെത്തുടർന്ന് പുറത്തുവന്ന വാർത്തകൾ എല്ലാം വ്യാജമായി കെട്ടിച്ചമച്ചതാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക കോറിഡോര്‍, പ്രത്യേക ഗോവണി, ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളില്‍ വെച്ച് പരസ്പരം മിണ്ടാന്‍ പാടില്ല തുടങ്ങി സ്കൂളിനെതിരെ ആരോപിക്കപ്പെട്ട വിവേചനങ്ങൾ ഒന്നും തന്നെ സത്യമല്ല.

സ്കൂൾ ടോയ്ലറ്റും അതിലേക്കുള്ള കോറിഡോറുകളും മാത്രമാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ഉപയോഗിക്കാൻ സ്കൂളിൽ നിന്നും നിർദ്ദേശിച്ചിട്ടുള്ളത്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സംസാരിക്കുന്നതിനോ ഇടപെടുന്നതിനോ ഒരു വിലക്കും സ്കൂൾ ഏർപ്പെടുത്തിയിട്ടില്ലെന്നും ഫാ. മാത്യു പനയ്ക്കക്കുഴിയിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.