രാവിലെ നല്ല സമയം: സ്‌കൂള്‍ സമയമാറ്റത്തിന് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ

രാവിലെ നല്ല സമയം: സ്‌കൂള്‍ സമയമാറ്റത്തിന് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിന് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ. സ്‌കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ആക്കണമെന്നാണ് ശുപാര്‍ശ. അധ്യാപകരാകാന്‍ അഞ്ചുവര്‍ഷത്തെ സംയോജിത കോഴ്സ് പൂര്‍ത്തിയാക്കണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗമാണ് ഇന്ന് വിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ചത്. കുട്ടികള്‍ക്ക് രാവിലെ ആയിരിക്കും പഠിക്കാന്‍ നല്ല സമയമെന്നും ഉച്ചയ്ക്കു ശേഷം കായിക പഠനം ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളിലേക്ക് കടക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

നിലവില്‍ ടി.ടി.സി, ബി.എഡ് യോഗ്യതയുള്ളവരാണ് അധ്യാപകരാകുന്നത്. അതിന് പകരം അഞ്ചു വര്‍ഷത്തെ സംയോജിത കോഴ്സ് പഠിച്ചവരെ അധ്യാപകരാക്കണമെന്നും കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു.

അതേസമയം ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ നടപ്പിലാകൂ. ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഖാദര്‍ കമ്മിറ്റി 2017ല്‍ രൂപവത്കരിച്ചത്. കമ്മിറ്റിയുടെ ആദ്യ റിപ്പോര്‍ട്ട് 2019ല്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.