കൊല്ലം: കൊല്ലത്ത് കടലിനടിയില്‍ ഇന്ധന സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ ആഴക്കടലില്‍ പര്യവേക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ഡല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലുള്ള പര്യവേഷണം രണ്ട് മാസത്തിനുള്ളില്‍ ആരംഭിച്ചേക്കും. ഇന്ധന സാന്നിധ്യം കണ്ടെത്തിയാല്‍ കേരളത്തിനത് വന്‍ നേട്ടമാകും.
ദ്രവ, വാതക ഇന്ധനങ്ങളുടെ സാന്നിധ്യം തേടി കടലിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം. കൂറ്റന്‍ കപ്പലുകളും ടഗുകളും ഉപയോഗിച്ച് ഏകദേശം രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്.
രണ്ട് വര്‍ഷം മുമ്പ് കൊല്ലം മുതല്‍ ആലപ്പുഴ വരെയുള്ള ഭാഗത്തെ ആഴക്കടലില്‍ ഇന്ധന പര്യവേഷണം നടത്തിയിരുന്നു. ഇപ്പോള്‍ കൊല്ലം മുതല്‍ കന്യാകുമാരി വരെയുള്ള ഭാഗത്താണ് പര്യവേഷണം നടത്തുന്നത്.
പര്യവേഷണത്തിന് നാവികസേനയുടെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. പര്യവേഷണം നടത്തുന്ന കപ്പലിലും ടഗിലും ഇന്ധനം നിറയ്ക്കുന്നത് കൊല്ലം പോര്‍ട്ടിലാണ്. ഇന്ധനം, ജീവനക്കാര്‍ക്കുള്ള ഭക്ഷണം, കുടിവെള്ളം എന്നിവ സംഭരിക്കുന്നത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചായിരിക്കും. ഇന്ധന സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയായിരിക്കും ഖനനം ആരംഭിക്കുക.
പര്യവേഷണം 20 നോട്ടിക്കല്‍ മൈലിന് പുറത്തായതിനാല്‍ ഖനനം ആരംഭിച്ചാലും മത്സ്യബന്ധനത്തെ ബാധിക്കില്ല. വര്‍ഷങ്ങളോളം ഖനനത്തിന് സാധ്യതയുണ്ടെങ്കില്‍ കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് ഇന്ധന സംസ്‌കരണ കേന്ദ്രവും ആരംഭിച്ചേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.