ന്യൂഡല്‍ഹി: അഖിലേന്ത്യ നീറ്റ്-പിജി മെഡിക്കല്‍ കൗണ്‍സലിങ് ഒന്നാം റൗണ്ടിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നവസാനിക്കും. https://MCC.nic.inല്‍ 23ന് ഉച്ചക്ക് 12വരെ രജിസ്‌ട്രേഷന്‍ നടത്താം. പുതിയ കൗണ്‍സലിങ്, അലോട്ട്‌മെന്റ്, ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളടങ്ങിയ പി.ജി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും വെബ് സൈറ്റില്‍ ലഭിക്കും.
ചോയിസ് ഫില്ലിങ് 25 വരെയും ചോയസ് ലോക്കിങ് 25ന് ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ 11.55 വരെയും നടത്താം. 23 രാത്രി എട്ടുവരെ ഫീസ് അടക്കാം. ആദ്യ സീറ്റ് അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 28ന്. 29 മുതല്‍ ഒക്ടോബര്‍ നാലുവരെ റിപ്പോര്‍ട്ടിങ്/ജോയിനിങ് സമയമാണ്.
50 ശതമാനം ഓള്‍ ഇന്ത്യാ ക്വോട്ടയിലേക്കും 100 ശതതാനം കല്‍പിത/കേന്ദ്ര സര്‍വകലാശാലകളിലേക്കും ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വിസസിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും മറ്റുമുള്ള മെഡിക്കല്‍ പി.ജി/ഡി.എന്‍.ബി സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ്. രണ്ടാം റൗണ്ട് കൗണ്‍സിലിന് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 10 മുതല്‍ 14 ഉച്ചക്ക് 12 വരെയും രാത്രി എട്ടുവരെയും ഫീസ് അടയ്ക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.