സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു; ഓര്‍ഡിനന്‍സ് ഉടനിറങ്ങും

സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു; ഓര്‍ഡിനന്‍സ് ഉടനിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കാൻ ഒരുങ്ങി പൊതുജനാരോഗ്യ വകുപ്പ്. മാസ്ക് പരിശോധനയ്ക്ക് നിയമപ്രാബല്യം നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്ന കേരള പൊതുജനാരോഗ്യ ഓർഡിനൻസ് വീണ്ടും ഇറക്കും. അതിനായി ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി മന്ത്രിസഭ അയയ്ക്കും. കോവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ പോലും ജനങ്ങള്‍ ധരിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോള്‍ ഓര്‍ഡിനന്‍സ് നിലവിലില്ലാത്തതിനാല്‍ കാര്യമായ പോലീസ് പരിശോധന നടക്കുന്നില്ല. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു. പൊതുജനാഭിപ്രായം തേടുന്നതിനും മറ്റുമായി സെലക്ട് കമ്മിറ്റി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ ഫലത്തില്‍ സംസ്ഥാനത്ത് പൊതുജനാരോഗ്യ നിയമം ഇല്

കോവിഡ് വ്യാപനം തടയുന്നതിനായി മാസ്‌ക് ഉപയോഗിക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ പോലും ജനങ്ങള്‍ ധരിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോള്‍ ഓര്‍ഡിനന്‍സ് നിലവിലില്ലാത്തതിനാല്‍ കാര്യമായ പോലീസ് പരിശോധന നടക്കുന്നില്ല.

ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു. പൊതുജനാഭിപ്രായം തേടുന്നതിനും മറ്റുമായി സെലക്ട് കമ്മിറ്റി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ ഫലത്തില്‍ സംസ്ഥാനത്ത് പൊതുജനാരോഗ്യ നിയമം ഇല്ലാത്ത അവസ്ഥയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.