പാലക്കാട്: ഭാര്യയുടെ ബിസിനസ് തകര്‍ക്കാന്‍ സഹതടവുകാരനായിരുന്ന കള്ളന് ക്വട്ടേഷൻ നല്‍കി ഭര്‍ത്താവ്. പാലക്കാട് ചിറ്റൂരില്‍ ബിസിനസ് നടത്തിയിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയവെയാണ് തൃശൂര്‍ വാടാനപ്പിള്ളി സ്വദേശിയായ സുഹൈലിന് ക്വട്ടേഷൻ നല്‍കിയത്. ബിസിനസ് സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവുകള്‍ എന്നിവ സുഹൈല്‍ മോഷ്ടിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മോഷ്ടിച്ച വസ്തുക്കള്‍ വിറ്റ് ജീവിച്ചിരുന്ന സുഹൈല്‍ ചിറ്റാട്ടുകര സെയ്ന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ നിന്ന് മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിച്ച കേസില്‍ പിടിയിലായി. കൂട്ടുപ്രതിയായ കൊഴിഞ്ഞാമ്പാറ വലിയവല്ലപ്പതി മലക്കാട് വീട്ടില്‍ ഷമീറാണ് ക്വട്ടേഷന്റെ വിവരം വെളിപ്പെടുത്തിയത്. ഇതില്‍ ഒന്നാണ് ഭര്‍ത്താവ് ഭാര്യയ്‌ക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ കേസ്. പൊന്നാനിയില്‍ നിന്ന പിടിക്കപ്പെട്ട സുഹൈലിനെ കോടതി റിമാന്‍ഡ് ചെയ്തു. പാലക്കാട് ബിസിനസ് നടത്തിയിരുന്ന സ്ത്രീയുടെ ഭര്‍ത്താവിനെ ഇയാള്‍ ജയിലില്‍ വെച്ചാണ് പരിചയപ്പെടുന്നത്.പാവറട്ടി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എംകെ രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പിഎം രതീഷ്, നെല്‍സണ്‍ സിഎസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ് വി നാഥ്, സുമേഷ് വിപി. സുവീഷ് ടിഎസ്, തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ജി സുവ്രതകുമാര്‍, പിഎം റാഫി, പി രാഗേഷ
ബിസിനസ് സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവുകള്‍ എന്നിവ സുഹൈല്‍ മോഷ്ടിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മോഷ്ടിച്ച വസ്തുക്കള്‍ വിറ്റ് ജീവിച്ചിരുന്ന സുഹൈല്‍ ചിറ്റാട്ടുകര സെയ്ന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ നിന്ന് മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിച്ച കേസില്‍ പിടിയിലായി.
കൂട്ടുപ്രതിയായ കൊഴിഞ്ഞാമ്പാറ വലിയവല്ലപ്പതി മലക്കാട് വീട്ടില്‍ ഷമീറാണ് ക്വട്ടേഷന്റെ വിവരം വെളിപ്പെടുത്തിയത്. ഇതില്‍ ഒന്നാണ് ഭര്‍ത്താവ് ഭാര്യയ്‌ക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ കേസ്. പൊന്നാനിയില്‍ നിന്ന പിടിക്കപ്പെട്ട സുഹൈലിനെ കോടതി റിമാന്‍ഡ് ചെയ്തു. പാലക്കാട് ബിസിനസ് നടത്തിയിരുന്ന സ്ത്രീയുടെ ഭര്‍ത്താവിനെ ഇയാള്‍ ജയിലില്‍ വെച്ചാണ് പരിചയപ്പെടുന്നത്.
പാവറട്ടി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എംകെ രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പിഎം രതീഷ്, നെല്‍സണ്‍ സിഎസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ് വി നാഥ്, സുമേഷ് വിപി. സുവീഷ് ടിഎസ്, തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ജി സുവ്രതകുമാര്‍, പിഎം റാഫി, പി രാഗേഷ്, കെ ഗോപാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടിവി ജീവന്‍ പികെ പളനിസ്വാമി, എംഎസ് ലിഗേഷ്, കെബി വിപിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.