ഹയ്യാ കാർഡ് ഉടമകള്‍ക്ക് ജനുവരി വരെ ഖത്തറില്‍ തുടരാം, ഹയ്യാ കാർഡിലെത്തുന്ന അതിഥികള്‍ക്കുളള നിരക്കും പ്രഖ്യാപിച്ചു

ഹയ്യാ കാർഡ് ഉടമകള്‍ക്ക് ജനുവരി വരെ ഖത്തറില്‍ തുടരാം, ഹയ്യാ കാർഡിലെത്തുന്ന അതിഥികള്‍ക്കുളള നിരക്കും പ്രഖ്യാപിച്ചു

ദോഹ: ഹയ്യാ കാർഡ് ഉടമകള്‍ക്ക് 2023 ജനുവരി 23 വരെ രാജ്യത്ത് തുടരാന്‍ അനുവാദം നല്‍കി ഖത്തർ. നവംബർ 20 മുതല്‍ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുന്നത്.

ലോകകപ്പിനായി എത്തുന്നവർക്ക് ജനുവരി 23 വരെ രാജ്യത്ത് തുടരാമെന്നാണ് ഫിഫ ലോകകപ്പ് ഖത്തർ 2022 സേഫ്റ്റി ആന്‍റി സെക്യൂരിറ്റി ഓപ്പറേഷന്‍സ് കമ്മിറ്റി അറിയിച്ചിട്ടുളളത്

എന്നാല്‍ ജനുവരിയ്ക്ക് ശേഷം രാജ്യം വിടാത്തവർ നിയമ നടപടി നേരിടേണ്ടി വരും. ഒന്നിലധികം എന്‍ട്രികള്‍ക്കും എക്സിറ്റുകള്‍ക്കും ഹയ്യാ കാർഡ് ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

ഖത്തർ ഐഡി കാർഡ് കൈവശമുളള ഖത്തർ പൗരന്മാർ, താമസക്കാർ, ജിസിസിയിലെ പൗരന്മാർ, ജോലി സംബന്ധമായ വിസയും അനുമതിയും ഉളളവർ, വിമാനത്താവളം വഴി മാനുഷിക പരിഗണനയില്‍ എത്തുന്നവർ തുടങ്ങിയവർക്ക് ആനുകൂല്യം ലഭിക്കും.

ഇതുവരെ 2.45 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയിട്ടുളളത്. 2,60,000 ഹയ്യാ കാർഡുകളും നല്‍കി കഴി‍ഞ്ഞു. ഇനിയും ഇതില്‍ വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തുന്നതെന്നും അധികൃതർ പറഞ്ഞു.

അതിഥികളെ കൊണ്ടുവരാം 500 റിയാലിന്. ഹയാ കാർഡ് കൈവശമുളളവർക്ക് മൂന്ന് പേരെ വരെ അതിഥികളായി രാജ്യത്തേക്ക് കൊണ്ടുവരാം. ഒരാള്‍ക്ക് 500 ഖത്തർ റിയാലാണ് നിരക്ക്. ഹയാ ആപ്ലിക്കേഷന്‍ വഴിയാണ് പണം അടയ്ക്കേണ്ടത്.

ലോകകകപ്പ് മത്സരങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഖത്തറിലേക്ക് വരാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. 12 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് ഫീസില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.