സാലിക് ഓഹരിയ്ക്ക് ആവശ്യക്കാരേറെ

സാലിക് ഓഹരിയ്ക്ക് ആവശ്യക്കാരേറെ

ദുബായ്: സാലിക് പബ്ലിക് ഓഫറിങ്ങിലൂടെ ഐപിഒ വില്‍പനയ്ക്ക് വച്ച ഓഹരികള്‍ക്ക് ആവശ്യക്കാരേറെ.

സെപ്റ്റംബർ 20 വരെയായിരുന്നു സാലിക് ഓഹരികള്‍ക്കായി അപേക്ഷിക്കാനുളള സമയം. 49 ഇരട്ടി അപേക്ഷകരാണ് ഓഹരിവാങ്ങാനായി രംഗത്തെത്തിയത്.

സെപ്റ്റംബർ 13 ന് ഓഹരി വില്‍പന ആരംഭിച്ച ദിവസം തന്നെ ലക്ഷ്യം മറികടന്നിരുന്നു.370 കോടി ദിർഹം ലക്ഷ്യം വച്ചുളള ഐപിഒയ്ക്ക് 18,420 കോടി ദിർഹത്തിന് മുകളിലാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്.

അനുവദിച്ച ഓഹരിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി ഈ മാസം 26 ന് അപേക്ഷകർക്ക് സന്ദേശം ലഭിക്കും.

പ്രാദേശിക നിക്ഷേപകരില്‍ നിന്ന് 34.7 ബില്ല്യണ്‍ ദിർഹത്തില്‍ കൂടുതല്‍ അപേക്ഷയെത്തിയിട്ടുണ്ട്. പ്രതീക്ഷിച്ചതിന്‍റെ 119 ഇരട്ടിയാണ് ഇത്. സാലിക്കിന്‍റെ ഒരു ഓഹരിക്ക് രണ്ട് ദിർഹം എന്ന നിരക്കിൽ കുറഞ്ഞത് 5002 ദിർഹം മുടക്കി 2501 ഓഹരികൾ നൽകാനാണ് അവസരമൊരുക്കിയിരുന്നത്.

നേരത്തെ 20 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആവശ്യക്കാരേറിയതോടെ ഇത് 24.9 ശതമാനമായി ഉയർത്തിയിരുന്നു.29ന് 'സാലിക്' ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.