ദുബായ്: ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ ദുബായിലെ ഔഖാഫ് ആന്‍റ് മൈനേഴ്സ് അഫയേഴ്സുമായി ചേർന്ന് മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്‍റർ ഫോർ എന്‍ഡോവ്മെന്‍റ് കണ്‍സള്‍ട്ടന്‍സിയാണ് എല്ലാവർക്കും റൊട്ടിയെന്ന സംരംഭം ആരംഭിച്ചത്. ഓരോ ദിവസവും വിവിധ സമയങ്ങളില്‍ പാവപ്പെട്ടവർക്കും തൊഴിലാളികള്‍ക്കും സൗജന്യമായി റൊട്ടി നല്‍കുകയാണ് സംരംഭത്തിന്‍റെ ലക്ഷ്യം. എടിഎം മാതൃകയിലുളള സ്മാർട് മെഷീനുകള്‍ വഴിയാണ് ഭക്ഷണം വിതരണം നടത്തുക.

രാജ്യത്ത് ഇനി മുതല്‍ ആരും പട്ടിണി കിടക്കരുതെന്ന യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്‍റെ പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് ബ്രഡ് ഫോർ ആള്‍ എന്ന സംരംഭം നടപ്പിലാക്കുന്നത്.
ഇതിന് പിന്തുണ നല്‍കുകയാണ് സ്വദേശി വ്യവസായിയായ ഖലാഫ് ബിന്‍ അഹമ്മദ് അല്‍ ഹബ്തൂർ.
സൗജന്യമായി റൊട്ടി നല്‍കുന്നതിനായി 10 സ്മാർട്ട് മെഷീനുകളാണ് ദുബായിലെ വിവിധ ഷോപ്പിംഗ് സെന്‍ററുകളുമായി ചേർന്ന് അംഗീകൃത സ്ഥലങ്ങളില്‍ സ്ഥാപിക്കുക.
ഇത്തരം സംരംഭങ്ങൾ യുഎഇയുടെ മാനുഷിക പരിഗണന ഉറപ്പിക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഐക്യദാർഢ്യത്തിന് സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് അല്‍ ഹബ്തൂർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.