പോലീസ് വാഹനത്തില്‍ ആഢംബര വാഹനമിടിച്ചു, ഡ്രൈവറായ യുവതിയ്ക്ക് ജയില്‍ ശിക്ഷ

പോലീസ് വാഹനത്തില്‍ ആഢംബര വാഹനമിടിച്ചു, ഡ്രൈവറായ യുവതിയ്ക്ക് ജയില്‍ ശിക്ഷ

ദുബായ്: പോലീസ് പട്രോളിംഗ് വാഹനത്തില്‍ ആഢംബര വാഹനമിടിച്ചുണ്ടായ അപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്കേറ്റു. സ്വദേശി വനിതയോടിച്ചിരുന്ന വാഹനം പട്രോളിംഗ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് പോലീസുകാരന്‍റെ കാല്‍ നഷ്ടപ്പെട്ടു. 

മാർച്ച് 21 ന് ജബല്‍ അലിയിലാണ് സംഭവം നടന്നത്. റോഡില്‍ വച്ച് തകരാറിലായ മറ്റൊരു വാഹനം മാറ്റിയിടാനായി എത്തിയതായിരുന്നു പോലീസ് പട്രോളിംഗ് സംഘം. റോഡിന്‍റെ നടുവില്‍ കുടുങ്ങിയ വാഹനം മറുവശത്തേക്ക് മാറ്റാനായി ഹസാർഡ് ലൈറ്റുകളും മറ്റും ഉപയോഗിച്ച് സൂചന നല്‍കിയിരുന്നുവെങ്കിലും അമിത വേഗതയില്‍ അശ്രദ്ധമായെത്തിയ യുവതിയുടെ വാഹനം പട്രോളിംഗ് വാഹനത്തെ ഇടിക്കുകയായിരുന്നു. 

അപകടത്തിന്‍റെ ഉത്തരവാദിത്തം യുവതിക്കാണെന്ന് റോഡ് അപകടം അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ദുബായ് ട്രാഫിക് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി യുവതിയ്ക്ക് ഒരുമാസത്തെ ജയില്‍ ശിക്ഷ വിധിക്കുകയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്യാനുളള തീരുമാനമെടുക്കുകയും ചെയ്തത്. കേസ് സംബന്ധിച്ച വിചാരണ ഈയാഴ്ച നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.