ആലപ്പുഴ: ഇരുപത് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഗിരി ഗോപിനാഥനും താര ദമോദരനും വിവാഹിതരായത്. ഇവരുടെ പ്രണയത്തിനൊപ്പം വൈറലായതാണ് കെഎല്‍ 15 9681 (എല്‍ 165) എന്ന ഓര്‍ഡിനറി ബസും. കഴിഞ്ഞ ദിവസം ഹര്‍ത്താലിനിടെ അക്രമികള്‍ ഈ ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തിരുന്നു.
അക്രമികള്‍ എറിഞ്ഞ കല്ല് പതിച്ചത് ബസിന്റെ ചില്ലില്‍ മാത്രം ആയിരുന്നില്ല. ഗിരിയുടേയും താരയുടേയും ചങ്കില്‍ക്കൂടി ആയിരുന്നു. ജീവനക്കാരായ ദമ്പതികളുടെ ആ വേദനയില്‍ ഒപ്പം ചേരുകയാണ് യാത്രക്കാരും.
ഇക്കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ ഗിരിയുടെയും താരയുടെയും കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവര്‍ക്കൊപ്പം താരമായി മാറിയതാണ് ഹരിപ്പാട് ഡിപ്പോയിലെ കെഎല്‍ 15 9681 എന്ന ഓര്‍ഡിനറി ബസും.
എത്രയോ വര്‍ഷമായി ചങ്കായി കൂടെകൂട്ടിയ ബസ്. ഗിരി ഗോപിനാഥ് ബസ് സ്വന്തം ചെലവില്‍ അലങ്കരിച്ച് മ്യൂസിക് സിസ്റ്റം അടക്കമുള്ളവ സ്ഥാപിച്ച് സ്വന്തം പോലെയാണ് പരിചരിക്കുന്നത്. ഡ്യൂട്ടിയുള്ള ദിവസം രാവിലെ എത്തി സ്വന്തം കുഞ്ഞിനെപ്പോലെ കുളിപ്പിച്ച് കുട്ടപ്പനാക്കും. മറ്റു കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് വ്യത്യസ്തമായി യാത്രക്കാര്‍ക്കായി ഏറെ സൗകര്യങ്ങളും ഈ ബസില്‍ സജ്ജീകരിച്ചിരുന്നു.
സിസിടിവി ക്യാമറ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയ ബസ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഹര്‍ത്താല്‍ ദിവസം ദമ്പതിമാര്‍ക്ക് അവധിയായിരുന്നതിനാല്‍ ഗിരീഷും സന്തോഷും ചേര്‍ന്നാണ് ബസ് ഓടിച്ചത്. ഹരിപ്പാട്ടു നിന്ന് ആലപ്പുഴയിലേക്കുള്ള ആദ്യ ട്രിപ്പില്‍ ബസിന്റെ ചില്ല് സമരാനുകൂലികള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. ഹര്‍ത്താല്‍ ആയതിനാല്‍ ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു.
കല്ലേറില്‍ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കുകളൊന്നും പറ്റിയിരുന്നില്ല. എന്നാലും തങ്ങളുടെ അസാന്നിധ്യത്തില്‍ ചങ്കായ ബസിന് കേടുപാട് സംഭവിച്ചതിലുള്ള വിഷമത്തിലാണ് ദമ്പതികളായ ജീവനക്കാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.