'വംശനാശം സംഭവിച്ചെന്ന് കരുതി, ശല്യമുണ്ടായാല്‍ ഉടന്‍ അറിയിക്കണം'; പൂവാലന്‍മാരെ പൂട്ടാന്‍ പൊലീസ്

'വംശനാശം സംഭവിച്ചെന്ന് കരുതി, ശല്യമുണ്ടായാല്‍ ഉടന്‍ അറിയിക്കണം'; പൂവാലന്‍മാരെ പൂട്ടാന്‍ പൊലീസ്

തിരുവനന്തപുരം: പൂവാല ശല്യത്തിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. പൂവാല ശല്യം ഉണ്ടായാല്‍ ഉടനടി പൊലീസില്‍ അറിയിക്കണമെന്ന് കേരള പൊലീസിന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

വളരെ തമാശ രൂപേണയുള്ള കാര്‍ട്ടൂണും വാക്കുകളും ഉള്‍പ്പെടുത്തിയാണ് അറിയിപ്പ്.

സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ കൊറോണയ്ക്ക് ശേഷം വീണ്ടും ''പൂ''വാലശല്യം ആരംഭിച്ചിട്ടുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാരെ പൂട്ടാന്‍ പെട്രോളിങ് ഉള്‍പ്പെടെ ഒരുക്കി പൊലീസ് സജ്ജമാണെന്ന് കേരള പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ പറയുന്നു.

വംശനാശം വന്നെന്ന് കരുതിയതാണ്, സ്‌കൂളും കോളജും തുറന്നതോടെ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇത്തരക്കാരുടെ ശല്യമുണ്ടായാല്‍ ഉടന്‍ തന്നെ തങ്ങളെ അറിയിക്കുക. പൂവാല ശല്യം ഉണ്ടായാല്‍ 112 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പൊലീസ് അറിയിപ്പില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.