മാതൃഭാഷാസ്നേഹവും സാമൂഹ്യപ്രതിബന്ധതയും കുട്ടികളിൽ വളർത്തണം: മന്ത്രി റോഷി അഗസ്റ്റിൻ

മാതൃഭാഷാസ്നേഹവും സാമൂഹ്യപ്രതിബന്ധതയും കുട്ടികളിൽ വളർത്തണം: മന്ത്രി റോഷി അഗസ്റ്റിൻ

കുവൈറ്റ് സിറ്റി: അമ്മയെ സ്നേഹിക്കുന്നതു പോലെ മാതൃഭാഷയെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്നും പഠനത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തലമുറയായി അവരെ വളർത്തണമെന്നും കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
മലയാളം മിഷൻ എസ്.എം.സി.എ കുവൈറ്റിൻ്റെ ഈ വർഷത്തെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ.
മലയാളീ സമൂഹം ലോകത്തിൻ്റെ ഏത് ഭാഗത്താണെങ്കിലും ആ സംസ്ക്കാരത്തെ പൂർണ്ണമായും ഉൾക്കൊള്ളുകയും, അതൊടൊപ്പം സ്വന്തം സംസ്ക്കാരത്തെ നല്ല നിലയിൽ നിലനിർത്താൻ കഠിന പ്രയത്നം ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു..

എസ് എം സി എ പ്രസിഡൻ്റ് സാൻസിലാൽ ചക്യാത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര മന്ത്രി റോഷി അഗസ്റ്റിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. റെജിമോൻ സേവ്യർ, സജി ജോൺ, റിനീഷ് വർഗീസ്, സുനിൽ തൊടുകയിൽ എന്നിവർ സംസാരിച്ചു. ഓർമ്മ കൂട്ടിലെ പക്ഷി എന്ന കഥ സമാഹാരം പ്രസിദ്ധീകരിച്ച ശ്രീമതി ലൗലി ബാബുവിനെ മന്ത്രി പൊന്നാടയണിയിച്ച് അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് ബോബിൻ ജോർജ് സ്വാഗതവും ട്രഷറർ ജോസ് മത്തായി നന്ദിയും പറഞ്ഞു.

വിവിധ പഠന കേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റുകൂട്ടി. മിലൻ രാജേഷ് കൂത്രപ്പള്ളിയും നിയാ തെരേസ ജോഷിയും പരിപാടികളുടെ അവതാരകരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.