ഗര്‍ഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ രണ്ട് വൃക്കകളും അടിച്ചുമാറ്റി! സംഭവം ബീഹാറില്‍

ഗര്‍ഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ രണ്ട് വൃക്കകളും അടിച്ചുമാറ്റി! സംഭവം ബീഹാറില്‍

ബിഹാർ: ഗര്‍ഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ രണ്ട് വൃക്കകളും കാണാതായി. സംഭവത്തിൽ സ്വകാര്യ നഴ്സിംഗ് ഹോം ഉടമയെയും ഡോക്ടറെയും അറസ്റ്റ് ചെയ്യും. മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. കേസ് അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

മൂന്ന് മക്കളുടെ അമ്മയായ യുവതി ഈ മാസം മൂന്നിനാണ് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി ശുഭകാന്ത് ക്ലിനിക് എന്ന നഴ്സിംഗ് ഹോമിൽ എത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞിട്ടും വയറുവേദന മാറാതായതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകായയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. യുവതിയുടെ രണ്ട് വൃക്കകളും ക്ലിനിക്ക് അധികൃതര്‍ നീക്കം ചെയ്തിരുന്നു.

ഇരുവൃക്കകളും നഷ്ടപ്പെട്ട യുവതിയെ ഈ മാസം 15 മുതല്‍ പട്നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഡയാലിസിസിന് വിധേയയാക്കിയിരിക്കുകയാണ്. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നില മെച്ചപ്പെട്ടു തുടങ്ങുമ്പോള്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടിവരും.

അതേസമയം സിടി സ്‌കാനിന്റെ അടിസ്ഥാനത്തില്‍ മാത്രം രണ്ട് വൃക്കകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ച് പറയാന്‍ കഴിയില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും ഒരു വിഭാഗം ഡോക്ടര്‍മാര്‍ പ്രതികരിച്ചു. യുവതിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.