കോഴിക്കോട്: കോഴിക്കോട് - മലപ്പുറം ജില്ലകളുടെ മലയോര അതിർത്തി ഗ്രാമമായ കക്കാടംപൊയിലിൽ വിശുദ്ധ കുരിശിനു നേരെയുണ്ടാകുന്ന നിരന്തരമായ ആക്രമണത്തിൽ പ്രതിഷേധിച്ച് കാസയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
കക്കാടംപൊയിൽ സെന്റ് മേരീസ് ദേവാലയത്തിൽ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന് കാസ മലപ്പുറം ജില്ലാ പ്രസിഡന്റ് വർഗീസ് പെരിന്തൽമണ്ണ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുബിൻ അഗസ്റ്റിൻ, ഇടവക വികാരി ഫാദർ സുധീപ് എന്നിവർ നേതൃത്വം നൽകി. കാസ പ്രവർത്തകർ കുരിശുമലയിലെത്തി വിശുദ്ധ കുരിശ് പെയിന്റ് ചെയ്തു വൃത്തിയാക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.