ഹയര്‍സെക്കന്ററി പരീക്ഷ പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ഒഴിവാകും; റോഡ് നിയമങ്ങള്‍ പഠിക്കാന്‍ പാഠപുസ്തകം വരുന്നു

ഹയര്‍സെക്കന്ററി പരീക്ഷ പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ഒഴിവാകും; റോഡ് നിയമങ്ങള്‍ പഠിക്കാന്‍ പാഠപുസ്തകം വരുന്നു

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടിയുള്ള ലേണേഴ്‌സ് ടെസ്റ്റിന് ഇനി സമയം കളയേണ്ട. ഹയര്‍ സെക്കന്ററി പരീക്ഷ പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ടെസ്റ്റ് എഴുതാതെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം. ഹയര്‍ സെക്കന്ററി സിലബസില്‍ റോഡ് നിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെയാണിത്. റോഡ് നിയമങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച്ച നടക്കും.

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളില്‍ റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്യും. 28ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ പിആര്‍ ചേമ്പറിലാണ് പുസ്തക പ്രകാശന ചടങ്ങ്.

റോഡ് നിയമങ്ങള്‍, മാര്‍ക്കിംഗുകള്‍, സൈനുകള്‍ എന്നിവയും വാഹന അപകട കാരണങ്ങളും നിയമ പ്രശ്നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടെ മോട്ടോര്‍ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനു മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്താന്‍ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരത്തില്‍ രാജ്യത്തുതന്നെ ആദ്യമായി തയ്യാറാക്കിയിട്ടുള്ള പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അദ്ധ്യാപകര്‍ക്ക് നല്‍കുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് സംവിധാനം ഒരുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.