ദുബായ്: ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ 27 മത് സീസണ്‍ ഒക്ടോബർ 25 ന് ആരംഭിക്കാനിരിക്കെ വിഐപി പായ്ക്കുകള്‍ വിറ്റുതീർന്നത് ഒരു മണിക്കൂറുകൊണ്ട്. ഡയമണ്ട് പായ്ക്കുകള്‍ 20 മിനിറ്റിലും, പ്ലാറ്റിനം പായ്ക്കുകള്‍ 40 മിനിറ്റിലും വിറ്റുതീർന്നു. ഗ്ലോബല്‍ അടുത്ത 10 ദിവസത്തിനുളളില്‍ വിഐപി പായ്ക്കുകള്‍ ഉടമകളിലേക്ക് എത്തും.
വിഐപി പായ്ക്കിനുളളില്‍ സ്വർണനാണയം ലഭിക്കുന്ന ഭാഗ്യശാലിയ്ക്ക് 27,000 ദിർഹം സമ്മാനവുമുണ്ട്. അതുകൊണ്ടുതന്നെ വിഐപി പായ്ക്ക് വാങ്ങിയ ഓരോരുത്തരും അത് തുറക്കുന്നത് ചിത്രീകരിക്കണമെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതർ ആവശ്യപ്പെട്ടു. ഭാഗ്യശാലിയാരാകുമെന്നറിയാനുളള കാത്തിരിപ്പിലാണ് ദുബായ്.
വിഐപി പായ്ക്കുകള്‍ വാങ്ങിയവർക്ക് ഒക്ടോബർ 15 മുതല്‍ വെബ് സൈറ്റില്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പില്‍ രജിസ്ട്രേഷന്‍ പൂർത്തിയാക്കാം. ഗ്ലോബല്‍ വില്ലേജിന്‍റെ പ്രവേശന ടിക്കറ്റുകള്‍ 18 ദിർഹം മുതല്‍ ലഭ്യമാകും. ഞായർ മുതല്‍ വ്യാഴം വരെ ഉപയോഗിക്കാനാകുന്ന വാല്യൂ ടിക്കറ്റും ഇത്തവണത്തെ പ്രത്യേകതയാണ്. ഓണ്‍ലൈനിലൂടെ വാങ്ങുന്നവർക്ക് 10 ശതമാനം ഇളവുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.