ദുബായ് സഫാരി പാർക്ക് തുറന്നു

ദുബായ് സഫാരി പാർക്ക് തുറന്നു

ദുബായ്: സന്ദർശകർക്ക് ഏറെ പുതുമകളുമായി ദുബായ് സഫാരി പാർക്ക് തുറന്നു. വേനലവധി കഴിഞ്ഞ് സന്ദർശകർക്കായി പാർക്ക് തുറക്കുമ്പോള്‍ ഇത്തവണ പുതിയ അതിഥികള്‍ പാർക്കിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ തവണ അര ദശലക്ഷത്തിലധികം പേരാണ് സഫാരി പാ‍ർക്കിലെത്തിയത്. കൂടുതല്‍ സന്ദർശകരെ ആകർഷിക്കുന്നതിനായി ഓരോ സീസണിലും പുതുമകള്‍ കൊണ്ടുവരാറുണ്ട് സഫാരി പാർക്ക്. മുതിർന്നവർക്ക് 50 ദിർഹവും കുട്ടികള്‍ക്ക് 20 ദിർഹവുമാണ് പ്രവേശന നിരക്ക്.

ഇതുകൂടാതെ പ്രത്യേക പാക്കേജുകളുമുണ്ട്. വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം. നവംബറിലായിരിക്കും പുതിയ മൃഗങ്ങള്‍ സഫാരി പാർക്കിലെത്തുക.

അറേബ്യന്‍ ഓറൈക്സ്,നൈല്‍ മുതല, അങ്കോള്‍-വാട്ടൂസി പശു, ഐലാന്‍റ് അണ്ണാന്‍ തുടങ്ങിയുടെ നവജാത മൃഗങ്ങളും ഇത്തവണ സഫാരി പാർക്കിലുണ്ട്. വിവിധ പാക്കേജുകള്‍

ബിഹൈന്‍റ് ദ സീന്‍ സെഷനില്‍ മൃഗപരിചരണവും ദിനചര്യയുമെല്ലാം സന്ദർശകർക്ക് മനസിലാക്കാം.

നിരവധി മൃഗങ്ങളുമായി അടുത്തിടപഴകാനും ഭക്ഷണം നല്‍കാനും സാധിക്കും. 10 പേരുടെ പാക്കേജിന് 1450 ദിർഹമാണ് നിരക്ക്.
ജംഗിള്‍ ക്യാപ്ചർ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഫോട്ടോകള്‍ എടുക്കാനുളള സൗകര്യം നല്‍കുന്നതാണ് ജംഗിള്‍ ക്യാപ്ചർ സെഷന്‍.സ്വകാര്യ ബസിൽ 3 മണിക്കൂർ വരെ ചെലവഴിക്കാം. മൂന്ന് പേർക്കുള്ള പാക്കേജിന് 1,275 ദിർഹമാണ് നിരക്ക്.

ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, അറേബ്യൻ ഡെസേർട്ട് സഫാരി, എക്സ്പ്ലോറർ വില്ലേജ്, വാലി ഏരിയ എന്നിവയുൾപ്പെടെ പാർക്കിന് വൈവിധ്യമാർന്ന തീം വിഭാഗങ്ങളുമുണ്ട്. സഫാരി കിംഗ് പാക്കേജ് ഗൈഡിന്‍റെ സഹായത്തോടെ പാർക്കിലെ മൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വ്യാഖ്യാനങ്ങളും മനസിലാക്കാം. 10 പേരുടെ പാക്കേജിന് 2,500 ദിർഹമാണ് നിരക്ക്.

ബുഷ് ഫോട്ടോഗ്രാഫർ പാക്കേജ്: പാർക്കിലെ സവിശേഷമായ സ്ഥലങ്ങളിൽ നിന്ന് മൃഗങ്ങളുടെ ചിത്രങ്ങൾ എടുക്കാം.
വിവിധ വിനോദ പരിപാടികളും പാർക്കില്‍ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

സൈക്കിളുകള്‍, ഇലക്ട്രിക കാറുകള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വാഹനങ്ങളില്‍ പാർക്കില്‍ സഞ്ചാരമാകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.