മാസ്ക് നിർബന്ധമല്ലെന്ന് ഫ്ളൈ ദുബായും എമിറേറ്റ്സും, യുഎഇയിലെ കോവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

മാസ്ക് നിർബന്ധമല്ലെന്ന് ഫ്ളൈ ദുബായും എമിറേറ്റ്സും, യുഎഇയിലെ കോവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ദുബായ്: കോവിഡ് ഭീതി ഒഴിഞ്ഞതോടെ കോവിഡ് നിയന്ത്രണങ്ങളില്‍ യുഎഇ നല്‍കിയ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. മാസ്ക് ധരിക്കുന്ന കാര്യത്തില്‍ വിമാനകമ്പനികള്‍ക്ക് തീരുമാനമെടുക്കാമെന്ന് യുഎഇ വ്യക്തമാക്കിയതിന് പിന്നാലെ മാസ്ക് ഒഴിവാക്കിയെന്ന് എമിറേറ്റ്സും ഫ്ളൈദുബായും അറിയിച്ചു. യാത്ര ചെയ്യുന്ന അല്ലെങ്കില്‍ പുറപ്പെടുന്ന രാജ്യത്തെ മാസ്ക് നിയമങ്ങള്‍ പാലിക്കണമെന്ന് യുഎഇ വ്യക്തമാക്കിയിട്ടുളളതിനാല്‍ ഇന്ത്യയിലേക്കാണ് യാത്രയെങ്കില്‍ മാസ്ക് ധരിക്കണം. 

ഇന്ത്യന്‍ സർക്കാർ മാസ്ക് ഒഴിവാക്കാത്തതിനാല്‍ ഇന്ത്യയിലേക്കുളള യാത്രാക്കാർ മാസ്ക് ധരിക്കണമെന്ന് എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. രാജ്യത്ത് മാളുകള്‍ ഉള്‍പ്പടെയുളള അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്നുളള നിയന്ത്രണത്തിനാണ് ഇന്ന് മുതല്‍ മാറ്റം വരുന്നത്. തുറന്ന പ്രദേശങ്ങളില്‍ മാസ്ക് നിർബന്ധമല്ലെന്ന് നേരത്തെ തന്നെ യുഎഇ അറിയിച്ചിരുന്നു. 

 ഷോപ്പിംഗ് മാളുകള്‍, റസ്റ്ററന്‍റുകള്‍ (ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം മാസ്ക് മാറ്റാനായിരുന്നു ഇതുവരെയുളള അനുമതി) ബാറുകള്‍, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാസ്ക് നിർബന്ധമല്ല. സ്കൂളുകളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് വേണമെങ്കില്‍ ഉപയോഗിക്കാം.നിർബന്ധമല്ല. യുഎഇയുടെ പൊതു തീരുമാനമാണ് ദേശീയ ആരോഗ്യപ്രതിരോധമന്ത്രാലയം അറിയിക്കുന്നത്.

എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം അതത് എമിറേറ്റുകളിലെ ആരോഗ്യമന്ത്രാലയങ്ങള്‍ക്കാണ്. ദേശീയ ആരോഗ്യപ്രതിരോധമന്ത്രാലയത്തിന്‍റെ തീരുമാനത്തിന് തൊട്ടുപിന്നാലെ ദുബായുടെ വിദ്യാഭ്യാസ അധികൃതർ ബുധനാഴ്ച മുതല്‍ ദുബായിലെ സ്കൂളുകളില്‍ മാസ്ക് നിർബന്ധമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം മെട്രോയും ബസും ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങളിലും, ആശുപത്രികള്‍ ഉള്‍പ്പടെയുളള ആരോഗ്യകേന്ദ്രങ്ങളില്‍ മാസ്ക് ധരിക്കണം. പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും മാസ്ക് നിർബന്ധമാണ്.എന്നാല്‍ സാമൂഹിക അകലമെന്ന നിബന്ധനയിലും ഇളവ് നല്‍കിയിട്ടുണ്ട്.

ഇത് കൂടാതെ കോവിഡ് രോഗികള്‍, രോഗലക്ഷണങ്ങളുളളവർ, ആരോഗ്യസങ്കീർതകളുളളവർ എന്നിവരും മാസ്ക് ധരിക്കണം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.