ലോകത്തിന്റെ നെറുകയിൽ തെളിഞ്ഞു ഷാരൂഖ് ഖാൻ; അബുദാബി വിജയഗാഥയിൽ തിളങ്ങി ബുർജ് ഖലീഫ

ലോകത്തിന്റെ നെറുകയിൽ തെളിഞ്ഞു ഷാരൂഖ് ഖാൻ; അബുദാബി വിജയഗാഥയിൽ തിളങ്ങി ബുർജ് ഖലീഫ

ദുബായ്: ബുർജ് ഖലീഫയിൽ പ്രത്യേക ദൃശ്യ വിരുന്നൊരുക്കി ഷാരൂഖ് ഖാൻ മുഖ്യ ആകർഷണമായ ബുർജീൽ ഹോൾഡിങ്‌സിന്റെ ബ്രാൻഡ് ക്യാമ്പയിന് തുടക്കമായി. ലോകത്തെ എറ്റവും വലിയ സ്‌ക്രീനിൽ സൂപ്പർ താരം പറഞ്ഞത് മലയാളി ഡോക്ടർ ഷംഷീർ വയലിൽ ഒന്നരപതിറ്റാണ്ടു കൊണ്ട് മിഡിൽ ഈസ്റ്റിലെ ആരോഗ്യ രംഗത്ത് രചിച്ച വിജയഗാഥ. കിംഗ് ഖാന്റെ ജന്മദിനം ആഘോഷിക്കാൻ എല്ലാവർഷവും ദൃശ്യവിരുന്നൊരുക്കുന്ന ബുർജ് ഖലീഫയിൽ ഈവർഷത്തെ പിറന്നാളിന് ഒരു മാസം മുൻപാണ് ഒരിക്കൽക്കൂടി താരത്തിന്റെ വീഡിയോ തെളിഞ്ഞത്. 

യുഎഇയും ഷാരൂഖ് ഖാനും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ മറ്റൊരു ആഘോഷവേളകൂടിയായിത്.
'നിങ്ങളുടെ പരിചരണത്തിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്‌' (we are committed to your care) എന്നു പേരിട്ടിരിക്കുന്ന പ്രചരണം അബുദാബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ വിജയഗാഥ കൂടി പങ്കുവയ്ക്കുന്നു. ആരോഗ്യ സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തന പാരമ്പര്യം ഉയർത്തിപിടിച്ചാണ്‌ ബുർജീൽ ഹോൾഡിങ്‌സ് പുതിയ പ്രചാരണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബുധനാഴ്ച രാത്രി 8.20നായിരുന്നു പ്രദർശനം.   

യുഎഇ രാഷ്ട്ര നിർമ്മിതിക്കായി ത്യാഗങ്ങൾ നടത്തിയവരെ അനുസ്മരിച്ചും ഗ്രൂപ്പിന്റെ നാൾവഴികൾ വിവരിച്ചും ഷാരൂഖ് ഖാൻ ലോകത്തെ ഏറ്റവും ഉയരമുള്ള സ്‌ക്രീനിൽ നിറഞ്ഞു നിന്നു. ദേശീയ പ്രാധാന്യമുള്ള വാഹത് അൽ കരാമയിൽ ധീരരക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഷാരൂഖ് പ്രചാരണ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 

ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്‌ക്, ബുർജീൽ മെഡിക്കൽ സിറ്റി എന്നിവയും 70 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അവതരിപ്പിക്കുന്നു. "വഹത് അൽ കരാമയും ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്‌കും യുഎഇയുടെ സാംസ്കാരികമുഖവും ആഗോളതലത്തിലുള്ള അബുദാബിയുടെ വളർച്ചയും വരച്ചിടുന്നു. സമൂഹത്തെ സേവിക്കുന്നതിൽ ബുർജീൽ ഹോൾഡിങ്‌സിനെ സ്വാധീനിച്ച പ്രധാന കേന്ദ്രങ്ങൾ ആണിവ", പ്രചാരണ വീഡിയോയുടെ ഡയറക്ടർ പ്രശാന്ത് ഇസ്സാർ പറഞ്ഞു. ഷാരൂഖ് ഖാൻ പ്രധാന ആകർഷണമായ ദുബായ്‌ ടൂറിസം പ്രചാരണ വീഡിയോകളുടെ സംവിധയകനാണ് പ്രശാന്ത്. 

ആരോഗ്യ പരിചരണ രംഗത്ത് ആഗോളമുഖമാകാനുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ യാത്രയിൽ ഷാരൂഖ് ഖാൻ പങ്കാളിയായതിൽ അഭിമാനമുണ്ടെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
യുഎഇയിലും ഒമാനിലുമായി ബുർജീൽ, മെഡിയോർ, എൽ എൽ എച്ച്‌, ലൈഫ് കെയർ, തജ്‍മീൽ തുടങ്ങി നിരവധി ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളുമാണ് ഗ്രൂപ്പിന് കീഴിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.