കാതോര്‍ക്കാം ! സീറോമലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാന ഗീതങ്ങളുടെ പുതു ഈണത്തിനായി

 കാതോര്‍ക്കാം ! സീറോമലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാന ഗീതങ്ങളുടെ പുതു ഈണത്തിനായി

ജനശ്രദ്ധ നേടി സീറോമലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാന ഗീതങ്ങളുടെ പുതിയ ഈണം. വിശുദ്ധ കുര്‍ബാന ക്രമത്തിന്റെ ഈ ഗീതങ്ങള്‍ മനോഹരമായി ചിട്ടപ്പെടുത്തിയത് ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹാഗം തലശേരി സെന്റ് ജോസഫ് പ്രൊവിന്‍സിലെ സിസ്റ്റര്‍ മേരി കൂട്ടിയാനിക്കലാണ്.

2500ലധികം ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള സിസ്റ്റര്‍ മേരി കൂട്ടിയാനിക്കല്‍ ശാന്തമായ രീതിയില്‍ എല്ലാവരുടേയും ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്ന തരത്തിലുള്ള ഈണമാണ് സീറോമലബാര്‍ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന ഗീതങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനിയുടെ അനുഗ്രഹ ആശീര്‍വാദത്തോടു കൂടി ഗാനങ്ങള്‍ പുറത്തിറക്കി. വിശുദ്ധ കുര്‍ബാന സജീവമാക്കാനുള്ള ഒരു വസന്തവൃഷ്ടിയായി മാറട്ടെ ഈ പുതിയ  സംഗീത വിരുന്ന്‌...




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26