തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ പുതിയ കാലിത്തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മ്മാണം തുടങ്ങി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പശുക്കള്‍ക്ക് പാട്ടു കേള്‍ക്കാന്‍ തൊഴുത്തില്‍ മ്യൂസിക് സിസ്റ്റവും സ്ഥാപിക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയും അരകോടിയോളം രൂപയാണ് കാലിത്തെഴുത്ത് നിർമ്മാണത്തിനും ചുറ്റും നവീകരണത്തിനുമായി ചെലവഴിക്കുന്നത്. ബാലരാമപുരം സ്വദേശിക്കാണ് കരാര്‍ ചുമതല. ക്ലിഫ് ഹൗസില്‍ നിലവില്‍ അഞ്ച് പശുക്കളുണ്ട്. ഇതിന് പുറമെയാണ് ആറ് പശുക്കളെ കൂടി പ്രവേശിപ്പിക്കാന്‍ പുതിയ തൊഴുത്ത് നിര്‍മ്മിക്കുന്നത്.
രണ്ട് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജോലിക്കാര്‍ക്ക് താമസിക്കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് 800 ചതുരശ്ര അടിയില്‍ പുതിയ തൊഴുത്ത് നിര്‍മ്മിക്കുന്നത്. ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറിയുമുണ്ടാകും. തൊഴുത്ത് വൈദ്യുതീകരിക്കുന്നതിന് പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.