ഒന്നിലധികം തവണ ലഹരിമരുന്നു കേസില്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കും

ഒന്നിലധികം തവണ ലഹരിമരുന്നു കേസില്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കും

തിരുവനന്തപുരം: മയക്കുമരുന്നു കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒന്നില്‍ കൂടുതല്‍ തവണ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരെ കരുതല്‍ തടങ്കലിലാക്കാനാണ് പുതിയ തീരുമാനം. ഇതിനായി കോടതിയില്‍ കേസ് തെളിയിക്കും വരെ കാത്തുനില്‍ക്കില്ല.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു വരെ ആദ്യഘട്ടം നടപ്പിലാക്കും. ഇതിനായി സ്ഥിരമായി കേസുകളില്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ കേന്ദ്ര നിയമത്തിലെ പഴുതുകള്‍ കാരണം വേഗത്തില്‍ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കുന്ന കാര്യം ആലോചനയിലാണെന്നും ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.