തിരുവനന്തപുരം: രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാമിന് പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം 67,600 രൂപ. കെഎസ്ഇബി മഞ്ചേരി ഡിവിഷന്‍ റീജണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ അസിസ്റ്റന്റായിരുന്നു ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ഒ.എം.എ സലാം.
തീവ്രവാദ പ്രവര്‍ത്തനത്തിനു പണം പിരിച്ചതിന് 2020 ഡിസംബര്‍ ആദ്യം അറസ്റ്റിലായി. ഇതേത്തുടര്‍ന്ന് 2020 ഡിസംബര്‍ 14ന് സലാമിനെ കെഎസ്ഇബി സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനിലായ വ്യക്തിക്ക് ആറു മാസത്തേക്ക് ഉപജീവന ബത്ത നല്‍കണമെന്നാണ് നിയമം.
അതിനിടെ സസ്‌പെന്‍ഷന് കാരണമായ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കണം. അന്വേഷണം പൂര്‍ത്തിയാക്കി നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ നിര്‍ത്തി ശമ്പളം കൊടുക്കണമെന്നാണ് നിയമം.
ഇതിന്റെ ആനുകൂല്യം പറ്റിയാണ് സലാമിനു ശമ്പളം നല്‍കുന്നത്. ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതാണ് അന്വേഷണം. ഇതിനിടെ സലാം ജാമ്യത്തിലിറങ്ങി. നിരവധി തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ അന്വേഷണം നീട്ടിക്കൊണ്ടു പോയി. ശമ്പളം നല്‍കുന്നത് പുറത്തറിയാതിരിക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനം ഒഴിവാക്കിയാണ് പണം അനുവദിക്കുന്നതെന്ന അക്ഷേപവുമുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.84 ലക്ഷം രൂപ ശമ്പളം ലഭിച്ചതായി ഒ.എം.എ. സലാം സമര്‍പ്പിച്ച ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റിലുണ്ട്. മാര്‍ച്ച് 2003 മുതല്‍ 2010 ജൂലൈ വരെ ലീവായിരുന്നു. അതിനു ശേഷം പലപ്പോഴും മാസങ്ങളോളം മെഡിക്കല്‍ ലീവെടുത്താണ് സംഘടനാ പ്രവര്‍ത്തനത്തിനു നേതൃത്വം കൊടുത്തത്. കഴിഞ്ഞ ദിവസം മഞ്ചേരിയിലെ വീട്ടില്‍ നിന്നു സലാം അറസ്റ്റിലായിട്ടും കെഎസ്ഇബി ഇതുവരെ നടപടികളിലേക്കു നീങ്ങിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.