കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ വിദ്യാര്‍ഥികളടക്കം പത്തൊന്‍പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പ്രവേശന പരീക്ഷ നടക്കുന്ന കാജ് എജ്യുക്കേഷന്‍ സെന്ററിന് നേരെയാണ് അക്രമം ഉണ്ടായത്.
വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കായി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ആക്രമണമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് താമസിക്കുന്നവരില്‍ ഭൂരിഭാഗവും ഹസാര ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതിനു മുന്‍പും ഇവരെ ലക്ഷ്യം വച്ച് ആക്രമണമുണ്ടായിട്ടുണ്ട്.
അതേസമയം, താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുള്‍ നാഫി ഠാക്കോര്‍ ആക്രമണത്തെ അപലപിച്ചു. പൊതുജനങ്ങളെ ലക്ഷ്യം വച്ചുള്ള ശത്രുവിന്റെ മനുഷ്യത്വ രഹിതമായ ക്രൂരതയും ധാര്‍മ്മിക നിലവാരമില്ലായ്മയും തെളിയിക്കുന്നതാണ് ഈ ആക്രമണമെന്ന് ഠാക്കോര്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.