യുഎഇയില്‍ ഇന്ന് 471 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 471 പേർക്ക് കോവിഡ്

യുഎഇ: യുഎഇയില്‍ ഇന്ന് 471 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 362 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 18,426 ആണ് സജീവ കോവിഡ് കേസുകള്‍.218,731 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 471 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 10,27,502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 10,06,731 പേർ രോഗമുക്തി നേടി. 2345 ആണ് മരണസംഖ്യ.

പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. അതേസമയം അബുദബി കള്‍ച്ചറല്‍ ആന്‍റ് ടൂറിസം വിഭാഗം കോവിഡ് നിയന്ത്രണങ്ങള്‍ പുതുക്കിയിരുന്നു. പരിപാടികള്‍ക്ക് എത്തുന്നവർക്ക് അല്‍ ഹൊസന്‍ ഗ്രീന്‍ പാസ് നിർബന്ധമാണ്. വാക്സിനെടുത്തവർക്ക് 30 ദിവസമാണ് ഗ്രീന്‍ പാസ് കാലാവധി. 

വാക്സിനെടുക്കാത്തവർക്ക് ഏഴുദിവസം. അടച്ചിട്ടതും തുറന്നതുമായ സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് മാസ്ക് ധരിക്കുകയെന്നുളളത് നിർബന്ധമല്ല. വേണമെങ്കില്‍ ധരിക്കാം. അതേസമയം ആഹാരം കൈകാര്യം ചെയ്യുന്നവർ, കോവിഡ് രോഗികള്‍, രോഗമുണ്ടെന്ന് സംശയിക്കുന്നവർ, മുതിർന്നവർ, ഗുരുതര അസുഖമുളളവർ ഇവരെല്ലാം മാസ്ക് ധരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.