ആലപ്പുഴ: കലവൂർ ഗോഡൗണിൽ വൻ തീപിടിത്തം. പ്ലാസ്റ്റിക് കസേരകളും മെത്തകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ഗോഡൗൺ ഏതാണ്ട് പൂർണമായും കത്തി നശിച്ചു. ആളപായം ഇല്ല.
തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. രണ്ടേക്കറോളം വരുന്ന ഗോഡൗണിന്റെ മേൽക്കൂര പൂർണമായും തകർന്നു വീണു. റോഡിൽ നിന്ന് അകന്ന് സ്ഥിതി ചെയ്യുന്നതിനാലും കെട്ടിടത്തിന്റെ പരിസരപ്രദേശത്ത് വീടുകൾ ഇല്ലാത്തതിനാലും വൻ അപകടമാണ് ഒഴിവായത്.
ഒരു മണിക്കൂറായുള്ള തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സിന് സാധിച്ചിട്ടില്ല. പ്ലാസ്റ്റിക് കസേരകളും റബ്ബർ മെത്തകളും ആയതിനാൽ പെട്ടെന്ന് തീ ആളിപ്പടരുകയാണ്. തീ വേഗം അണയ്ക്കാൻ ആവശ്യമായ ഫയർ എക്സ്റ്റിൻ ഗൂഷർ ഫയർഫോഴ്സിന്റെ പക്കലില്ല. വെള്ളം ഉപയോഗിച്ച് മാത്രമാണ് തീ അണക്കാൻ ശ്രമിക്കുന്നത്. ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയതും തീ അണക്കാൻ വൈകുന്നതിനും കാരണമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.