തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ടി.ഡി.എഫ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. സമരത്തില്‍ നിന്ന് പിന്‍മാറിയതായി ടി.ഡി.എഫ് നേതാക്കള്‍ അറിയിക്കുകയായിരുന്നു. പുതിയ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്.
സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റും ഗതാഗത മന്ത്രിയും അറിയിച്ചിരുന്നു. സമരം മൂലം ഉണ്ടാകുന്ന നഷ്ടം ഇതില്‍ പങ്കെടുക്കുന്ന ജീവനക്കാരില്‍ നിന്ന് ഈടാക്കാനായിരുന്നു മാനേജ്മെന്റ് നീക്കം. ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കുമെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നല്‍കിയതാണെന്ന് കെ.എസ്.ആര്‍.ടി.സി നേരത്തെ പറഞ്ഞിരുന്നു. അന്ന് യോഗത്തില്‍ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയത്.
ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും സ്ഥാപനത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്‌മെന്റ് പറഞ്ഞു. ഒക്ടോബര്‍ അഞ്ചിന് മുന്‍പായി സര്‍ക്കാര്‍ സഹായത്തോടെ തന്നെ ശമ്പളം നല്‍കാനാണ് നിലവില്‍ മാനേജ്‌മെന്റിന്റ് തീരുമാനം.
എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റെ മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.