ഒക്ടോബർ 2 വിദ്യാർത്ഥികളെ കൂട്ടി സമ്പൂർണ സേവനദിനമായും, ലഹരി വിരുദ്ധ ദിനമായും ആചരിക്കും: കെ സി വൈ എം മുള്ളൻകൊല്ലി മേഖല

ഒക്ടോബർ 2 വിദ്യാർത്ഥികളെ കൂട്ടി സമ്പൂർണ സേവനദിനമായും, ലഹരി വിരുദ്ധ ദിനമായും ആചരിക്കും: കെ സി വൈ എം മുള്ളൻകൊല്ലി മേഖല

മുള്ളൻകൊല്ലി : ഞായറാഴ്ച ദിവസം പ്രവർത്തിദിനം ആക്കിയ നടപടി പ്രതിഷേധർഹമാണെന്ന്‌ കെ സി വൈ എം മുള്ളൻകൊല്ലി മേഖല. മേഖലയിലെ മുഴുവൻ യൂണിറ്റുകളിലും വിദ്യാർത്ഥികളെയും, യുവജനങ്ങളെയും അണിനിരത്തി ഒക്ടോബർ രണ്ടിന് സേവന ദിനമായും, ലഹരി വിരുദ്ധ ദിനാചരണമായും ആചരിക്കുമെന്നും മേഖല സമതി വ്യക്തമാക്കി.വിശ്വാസ പരീശിലന ദിനം അവധി ദിനമാക്കി മാറ്റിയ കെ സി ബി സി നിലപാട് സ്വാഗതാർഹമെന്നും മേഖല സമതി അറിയിച്ചു.

ഞായറാഴ്ച ദിവസം പ്രവർത്തി ദിനമാക്കാനുള്ള നിലപാട് ഈ സമയങ്ങളിൽ കൂടി വരുന്നത് വളരെ പ്രതിഷേധപരമായ നിലപാടാണ് എന്നും മേഖല സമതി അഭിപ്രായപെട്ടു. ഇത്തരം നീക്കങ്ങളെ ശക്തമായി തന്നെ നേരിടുമെന്നും മേഖല സമതി അറിയിച്ചു. വിദ്യാർത്ഥികൾക്ക് മറ്റു ദിനങ്ങളിൽ നടത്താൻ പറ്റുന്ന പരിപാടികൾ പ്രവർത്തി ദിനം തന്നെ നടത്താൻ പറ്റുന്നതാണ് ഉചിതം എന്നും മേഖല സമതി അറിയിച്ചു.
ലഹരി വിരുദ്ധ ദിനം പോലെയുള്ള പരിപാടികൾക്കു സംഘടന പൂർണ പിന്തുണ നൽകുമെന്നും എന്നാൽ ഞായറാഴ്ച ദിവസം നടത്തുന്നത് പിന്തുണക്കില്ലെന്നും കെ സി വൈ എം മേഖല സമതി അഭിപ്രായപെട്ടു. 

മേഖല പ്രസിഡന്റ്‌ ഫെബിൻ കാക്കോനാൽ, വൈസ് പ്രസിഡന്റ്‌ ഡായോണ ഏഴുമായിൽ, സെക്രട്ടറി ജോസഫ് ഡിപ്പോയിൽ, ജോയിന്റ് സെക്രട്ടറി നന്ദന കണിയാമറ്റത്തിൽ, ട്രെഷറർ ആൽബിൻ കൂട്ടുങ്കൽ, കോ ഓഡിനേറ്റർ ലാലു തോട്ടപള്ളി, ഡയറക്ടർ റവ. ഫാ സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ ആൻസ് മരിയ, അലക്സ്‌ മണ്ടാനത്ത്, ആഗസ്റ്റിൻ മേമാട്ട്, അൻസ എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.