മോര് ശരീരത്തെ തണുപ്പിക്കുന്നു: തൈരിനെക്കാൾ ഫലപ്രദം

മോര് ശരീരത്തെ തണുപ്പിക്കുന്നു: തൈരിനെക്കാൾ ഫലപ്രദം

തൈര് ആരോഗ്യം നൽകുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട എന്നാൽ തൈര് കഴിക്കുന്നതിന്റെ ഇരട്ടിഫലമാണ് മോര് കുടിക്കുന്നതിലൂടെ ലഭ്യമാകുന്നത്. തൈര് ശരീരത്തെ കൂടുതല്‍ ചൂടാക്കുമെങ്കില്‍ മോര് ശരീരത്തെ തണുപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം.

മോരാണ് തൈരിനെക്കാൾ ഫലപ്രദം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. തൈരില്‍ ഉള്ള ബാക്ടീരിയ ചൂടുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ പുളിക്കും. അതുകൊണ്ട് നമ്മള്‍ തൈര് കഴിക്കുമ്പോള്‍ അത് ആമാശയത്തിലെ ചൂടിലേക്കെത്തുമ്പോള്‍ പുളിക്കുകയാണ് ചെയ്യുന്നത്.

ഇതാണ് ശരീരം തണുക്കുന്നതിന് പകരം ചൂടാകും എന്ന് പറയുന്നതിന്റെ കാരണം. എന്നാല്‍ മോരിന്റെ കാര്യത്തില്‍ ഇത് സംഭവിക്കുകയില്ല. കാരണം വെള്ളം ചേര്‍ക്കുമ്പോള്‍ തന്നെ ഫെര്‍മെന്റേഷന്‍ പ്രക്രിയ അവിടെ അവസാനിക്കും.

അമിതവണ്ണം, കഫകെട്ട്, രക്തസ്രാവം, ആര്‍ത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ തൈര് ഒഴിവാക്കണം. രാത്രിയില്‍ തൈര് കുടിക്കുന്നതും നല്ലതല്ല. കാരണം തൊണ്ടവേദന സൈനസൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് വഴിവയ്ക്കും. ചര്‍മ്മപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും തലവേദന, ഉറക്കപ്രശ്നങ്ങള്‍, ദഹനത്തിന് ബുദ്ധിമുട്ട് എന്നിവയുള്ളവര്‍ക്കും തൈര് നല്ലതല്ല.

എത്ര വലിയ ക്ഷീണവും തളര്‍ച്ചയും ഉണ്ടെങ്കിലും അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മോര്. പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത്‌ എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവ പ്രാധാന്യമാണ് നല്‍കുന്നത്.ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള മോര് ഒരു സമ്പൂര്‍ണ്ണാഹാരമാണ് എന്നു തന്നെ പറയാം.

മോര് ഓരോ ദിവസം ചെല്ലുന്തോറും പുളി കൂടി വരുന്നു. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.