അബുദാബി: സേഹയുടെ ആഭിമുഖ്യത്തില്‍ ഒരുങ്ങിയ മൊബൈല്‍ ക്ലിനിക്കിലൂടെ അബുദബിയില്‍ ഇനിമുതല്‍ ആരോഗ്യസേവനം വീട്ടുപടിക്കലെത്തും. സേഹയുടെ ആംബുലേറ്ററി ഹെല്‍ത്ത് കെയർ സർവ്വീസാണ് ഇത് സാധ്യമാക്കുന്നത്. ഡോക്ടറെ കാണാനും അനുബന്ധ പരിശോധനയ്ക്കുമെല്ലാം മൊബൈല്‍ ക്ലിനിക്ക് സൗകര്യമൊരുക്കുന്നു.
ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.രാവിലെ 8 മുതല്‍ രാത്രി 10 വരെയാണ് സേവനം ലഭ്യമാകുക
.30 കമ്പനികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും സ്വീകരിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവർക്കും കുറഞ്ഞ നിരക്കിലുളള സേവനം പ്രയോജനപ്പെടുത്താം. 02–7113737 എന്നതാണ് മുന്‍കൂർ ബുക്കിംഗിനായി വിളിക്കേണ്ട നമ്പർ.
ജോലിക്കായുളള മെഡിക്കല്‍ പരിശോധനയും വാക്സിനേഷന്‍ സൗകര്യവും ലാബ് സേവനവുമൊക്കെ ഇതിലൂടെ സാധ്യമാകും.
ഇസിജി, അൾട്രാസൗണ്ട് സ്കാനിങ് എന്നീ സൗകര്യങ്ങളും മൊബൈല്‍ ക്ലിനിക്കിലുണ്ട്. രോഗികളുടെ ആരോഗ്യ സ്ഥിതി അനുസരിച്ച് വിദഗ്ധ ഡോക്ടർമാരുടെ സൗകര്യവും ലഭ്യമാകും.ഫാമിലി മെഡിസിൻ, പീഡിയാട്രിക്, ഇന്‍റേണല്‍ മെഡിസിൻ, ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഡെർമറ്റോളജി തുടങ്ങി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.