മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ രാമകൃഷ്ണൻ്റെ ചരമദിനം ആചരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ രാമകൃഷ്ണൻ്റെ ചരമദിനം ആചരിച്ചു

കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ രാമകൃഷ്ണൻ്റെ പത്താം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചു.ആക്ടിങ്ങ് പ്രസിഡൻ്റ് ലിപിൻ മുഴക്കുന്നിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗം ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറി ബി എസ് പിള്ള ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് എവിടെയും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്ത നേതാവായിരുന്നു എൻ രാമകൃഷ്ണനെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബി എസ് പിള്ള അനുസ്മരിച്ചു.

ഇബ്രാഹിം പി കെ മുഖ്യപ്രഭാഷണം നടത്തി. ഒ ഐസിസി കണ്ണൂർ ജില്ലാ നേതാക്കളായ ഇല്ലിയാസ് പൊതുവാച്ചേരി, സുമേഷ് പി, ജയേഷ് ചന്ദ്രോത്, മുഹമ്മദ് സാദിഖ്, ബിജു ബാൽ, എന്നിവർ സംസാരിച്ചു.
എൻ രാമകൃഷ്ണൻ്റെ മകളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അമൃതാ രാമകൃഷ്ണൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ഒഐസിസി കണ്ണൂർ ജില്ലാ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും ശരൺ കോമത് നന്ദിയും പറഞ്ഞു.
ഒൻപതാം കേരള നിയമസഭയിൽ കണ്ണൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ എൻ രാമകൃഷ്ണൻ, 1991-ലെ കരുണാകരൻ മന്ത്രിസഭയിലെ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. 2012 ഒക്ടോബർ ഒന്നിനായിരുന്നു അദ്ദേഹം നിര്യാതനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.